Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:20 AM GMT Updated On
date_range 13 March 2018 5:20 AM GMTവർക് ഷോപ്പിൽ തീപിടുത്തം; സൂപ്പർ ബൈക്കുകൾ അടക്കം 35 ഓളം വാഹനങ്ങൾ കത്തിനശിച്ചു
text_fieldsbookmark_border
കളമശ്ശേരി: ഇരുചക്രവാഹന വർക് ഷോപ്പിൽ വൻ തീപിടിത്തം വില കൂടിയ ന്യൂ ജനറേഷൻ ബൈക്കുകൾ അടക്കം 35 ഓളം വാഹനങ്ങൾ കത്തിനശിച്ചു. കളമശ്ശേരി കൂനംതൈ അമ്പലത്തിനു സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി തോപ്പിൽ സ്വദേശി സിൻസിയറിെൻറ ഉടമയിലുള്ള സിൻസിയർ ടൂവീലർ വർക്ക്ഷോപ്പിലാണ് വൻ അഗ്നിബാധയുണ്ടായത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യൂനിറ്റുകളെത്തിയാണ് തീയണച്ചത്. സൂപ്പർ ബൈക്കുകളും, ഏഴ് ബുള്ളറ്റുകളും ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും, ഓയിൽ പാക്കുകളും, കംപ്രസുകളും കത്തി നശിച്ചു. ദുരൂഹതയുള്ളതായ വർക്ക്ഷോപ്പ് ഉടമയുടെ പരാതിയിൽ കളമശ്ശേരി പൊലീസ് കേെസടുത്തു. ഫോറൻസിക്, ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങൾ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കളമശ്ശേരി സി.ഐ.എസ്. ജയകൃഷ്ണൻ പറഞ്ഞു. ഇതിന് മുമ്പും വാഹനങ്ങൾ മറിച്ചിട്ട നിലയിലും, ഓയിൽ ചോർത്തിക്കളഞ്ഞ നിലയിലും കാണപ്പെട്ടിരുന്നതായി ഉടമ പറഞ്ഞു. അനിരുദ്ധൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
Next Story