Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:03 AM GMT Updated On
date_range 13 March 2018 5:03 AM GMTഓട്ടോറിക്ഷ കത്തിക്കാൻ ശ്രമം
text_fieldsbookmark_border
പറവൂർ: ഓട്ടോറിക്ഷ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമം. ഇടക്കുവെച്ച് തീയണഞ്ഞതിനാൽ വലിയ നാശമുണ്ടായില്ല. പെരുമ്പടന്ന ഓട്ടോ സ്റ്റാൻഡിലെ കൂനംതറ പുതുവേലിൽ സുധാകരെൻറ (52) ഓട്ടോറിക്ഷയാണ് കത്തിക്കാൻ ശ്രമം ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിനോട് ചേർന്നുള്ള പറമ്പിലാണ് ഓട്ടോ ഇട്ടിരുന്നത്. തിങ്കളാഴ്ച പുലർച്ച ഓട്ടോ കഴുകി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് സൈഡ് കർട്ടനും പിറകിലെ സീറ്റിെൻറ ഒരു ഭാഗവും കത്തിയ നിലയിൽ കണ്ടത്. മണ്ണെണ്ണ ഒഴിച്ച് തീകൊളിത്തിയെങ്കിലും ഇടക്കുെവച്ച് കെട്ടുപോയതാണെന്നാണ് നിഗമനം. പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിഭകൾക്ക് ആദരം പറവൂർ: 'പെൺകരുത്ത് സമൂഹനന്മക്ക്' സന്ദേശമുയർത്തി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പറവൂർ ഏരിയ പ്രതിഭകൾക്ക് ആദരം സംഘടിപ്പിച്ചു. വനിത വിഭാഗം ജില്ല പ്രസിഡൻറ് റഫീഖ ജലീൽ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷറീന കരീം, കരുമാല്ലൂർ പഞ്ചായത്ത് അംഗം പ്രബിത ജിജി, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് ട്രീസ ബാബു, മെംബർമാരായ ജാസ്മിൻ ഷുക്കൂർ, സിംന സന്തോഷ്, ചേന്ദമംഗലം പഞ്ചായത്ത് അംഗം ഷീല ജോൺ, ആലുവ നിർമല സ്കൂൾ അധ്യാപിക മേരി ജോസ് എന്നിവർ സംസാരിച്ചു.
Next Story