Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 11:05 AM IST Updated On
date_range 12 March 2018 11:05 AM ISTമെഡിക്കൽ കോളജ് ആശുപത്രിയുടെ വടക്കേ ഗേറ്റ് നിയമവിരുദ്ധം
text_fieldsbookmark_border
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ വടക്ക് നിയമവിരുദ്ധമായി ഗേറ്റ് പ്രവർത്തിക്കുന്നത് വിവാദത്തിലേക്ക്. ആലപ്പുഴയിൽനിന്ന് വണ്ടാനത്തേക്ക് 2010 ജനുവരിയിൽ ആശുപത്രിയുടെ പ്രവർത്തനം മാറ്റിയ കാലംമുതൽ ഈ ഭാഗത്ത് ഗേറ്റ് പ്രവർത്തിക്കുന്നുണ്ട്. പടിഞ്ഞാേറ ഗേറ്റ് ചില സ്ഥാപിത താൽപര്യക്കാർക്കായി പൂട്ടി. അന്നത്തെ പ്രിൻസിപ്പൽ ഡോ. റംല ബീവി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത് ആശുപത്രിയിൽ കിഴക്ക് ഗേറ്റ് മാത്രമെ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. മറ്റു ഗേറ്റുകളെല്ലൊം പൂട്ടിയിരുന്നു. അന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ ആശുപത്രി അധികൃതർ മറ്റുഗേറ്റുകൾ പൂട്ടാൻ നടപടി സ്വീകരിച്ചില്ല. പല ഗേറ്റുകളിലൂടെ സാമൂഹികവിരുദ്ധർ ആശുപത്രിയിൽ പ്രവേശിക്കുന്നത് ഡോക്ടർമാർക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗേറ്റുകൾ അടക്കാൻ തീരുമാനിച്ചത്. രോഗികളുടെ ദുരിതം പരിഹരിക്കാൻ മെഡിക്കൽ ഷോപ്പുകൾ, കോഫി ഹൗസ്, കാൻറീൻ എന്നിവ ആശുപത്രി വളപ്പിൽ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. പിന്നീട് ധന്വന്തരി മെഡിക്കൽ സ്റ്റോർ, കാരുണ്യ ഫാർമസി, കോഫി ഹൗസ്, കാൻറീൻ എന്നിവ ആശുപത്രി വളപ്പിൽ പ്രവർത്തനം ആരംഭിച്ചിട്ടും വടക്കേ ഗേറ്റ് പൂട്ടാൻ അധികൃതർ വിമുഖത കാട്ടി. ഒരാഴ്ച മുമ്പ് കടയുടമകളുമായുണ്ടായ വാക്തർക്കത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതർ ഗേറ്റ് പൂട്ടിയെങ്കിലും മണിക്കൂറുകൾക്കകം തുറന്നു. കടയുടമകളുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഗേറ്റ് തുറന്നതെന്നും അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. കെട്ടിട നിർമാണച്ചട്ടങ്ങളെല്ലാം ലംഘിച്ചാണ് വടക്കുഭാഗത്തെ കടയുടമകൾ കടകൾ നിർമിച്ചിരിക്കുന്നത്. പഞ്ചായത്തിെൻറ അനുമതി ഇല്ലാതെയാണ് കടകൾക്ക് രൂപമാറ്റം വരുത്തിയത്. പലർക്കും കട നടത്താനുള്ള ലൈസൻസ്പോലുമില്ല. അനധികൃത നിർമാണം നടത്തിയ കടയുടമകളെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്തും സ്വീകരിച്ചത്. നിലവിൽ വടക്കുഭാഗത്തെ ഗേറ്റിലൂടെ വാഹനങ്ങളൊന്നും അകത്ത് പ്രവേശിക്കില്ല. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം അമ്പലപ്പുഴ: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിെൻറ അമ്പലപ്പുഴ ബ്ലോക്കുതല ഉദ്ഘാടനം അർബൻ ഹെൽത്ത് സെൻററിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ, പഞ്ചായത്തംഗങ്ങളായ രമാദേവി, ശ്രീജ രതീഷ്, ഡോ. വിശ്വകല, ഡോ. അശ്വതി, രാജൻ, ഷിജിമോൻ, ജയകൃഷ്ണൻ തുടങ്ങിയവർ പെങ്കടുത്തു. പ്രതിഷേധിച്ചു ആലപ്പുഴ: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും മാരാരിക്കുളം ബ്ലോക്ക് പ്രസിഡൻറുമായ എം. ജയേഷിെൻറ വീടിനുനേരെ നടന്ന ആക്രമണത്തിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എസ്.ഡി.പി.ഐയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രസിഡൻറ് എം.എം. അനസ് അലിയും സെക്രട്ടറി മനു സി. പുളിക്കലും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story