Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:23 AM GMT Updated On
date_range 2018-03-12T10:53:59+05:30എം.എം. അലിയാർ ഇന്ന് ചുമതലയേൽക്കും
text_fieldsമൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി തിങ്കളാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്ത് എം.എം. അലിയാർ ചുമതലയേൽക്കും. പ്രസിഡൻറ് പദത്തിന് മുസ്ലിം ലീഗിലെ രണ്ട് അംഗങ്ങൾ അവകാശവാദം ഉന്നയിച്ചതോടെയാണ് മണ്ഡലം നേതൃത്വം ഇടപെട്ട് സമവായത്തിെലത്തിയത്. ആദ്യ ഒമ്പതുമാസം നാലാം വാർഡ് മെംബറായ എം.എം. അലിയാറിനും തുടർന്നുള്ള ഒമ്പതുമാസം ഒന്നാം വാർഡ് മെംബറായ അജീഷ് പള്ളിപ്പാട്ടിനും അവസരം നൽകാനാണ് തീരുമാനം. യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. കോൺഗ്രസിലെ സാബു വള്ളോംകുന്നേൽ മുന്നണി ധാരണപ്രകാരം രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്.
Next Story