Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുപ്പ് ഫലം...

തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികൾക്ക് പാഠമാകണം ^യൂസഫ് പാന്ത്ര

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികൾക്ക് പാഠമാകണം -യൂസഫ് പാന്ത്ര കോതമംഗലം: രാജ്യത്ത് ഫാഷിസ്റ്റ് ശക്തികൾ അധികാരം ൈകയടക്കിയ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ അത് മതേതര ജനാധിപത്യ കക്ഷികൾക്ക് പാഠമാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫ് പാന്ത്ര. കേന്ദ്ര ഭരണത്തി​െൻറ ഒത്താശ്ശയോടെ സംസ്ഥാന തെരഞ്ഞെടുപ്പുകളെല്ലാം ഫാഷിസ്റ്റുകൾ അധികാരം കയ്യടക്കാൻ ഉപയോഗിക്കുമ്പോൾ പൊതുശത്രുവിനെ തിരിച്ചറിയാനാകാതെ മതേതര കക്ഷികൾ ഭിന്നിച്ചുനിന്ന് സംഘ്പരിവാർ ശക്തികൾക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്. പി.ഡി.പി. സിൽവർ ജൂബിലി സമ്മേളനത്തി​െൻറ പ്രചാരണാർഥം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ അടിവാട് കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ടി.എച്ച്. ഇബ്രാഹീം ജാഥ ക്യാപ്റ്റനായിരുന്നു. ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര പതാക കൈമാറി. ജില്ല പ്രസിഡൻറ് വി.എം. അലിയാർ, ജില്ല കൗൺസിൽ അംഗം എം.എസ്. ആലിക്കുട്ടി, മണ്ഡലം സെക്രട്ടറി കെ.എൻ. സലാഹുദ്ദീൻ, ഇ.പി. ഖാലിദ്, സൈഫുദ്ദീൻ കാട്ടാംകുഴി, ആബിദ് പല്ലാരിമംഗലം, നിസാർ അയിരൂർപാടം, മുഹമ്മദ് ഷാ ഓലിക്കൽ, ഷിയാസ് പുതിയേടത്ത് എന്നിവർ സംസാരിച്ചു. കോതമംഗലത്ത് കുടിക്കാൻ മലിനജലം; കണ്ണടച്ച് അധികൃതർ കോതമംഗലം: ജലവിഭവ വകുപ്പ് കോതമംഗലം താലൂക്കിൽ കുടിവെള്ള പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നത് മലിനജലം. കോഴിപ്പിള്ളി പുഴയിൽ ജലവിഭവ വകുപ്പ് താഴ്ത്തിയ കിണറിൽ നിന്നുളള വെള്ളമാണ് നഗര പരിധിയിൽ പൂർണമായും ഗ്രാമീണ മേഖലയിൽ പകുതിയിലേറെയും വിതരണം ചെയ്യുന്നത്. ജലവിഭവ വകുപ്പ് ഓഫീസിനോട് ചേർന്ന ട്രീറ്റ്മ​െൻറ് പ്ലാൻറിൽ ശുചീകരിച്ചെന്ന് വരുത്തിയാണ് കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്യുന്നത്. വേനൽ കനക്കുന്നതിന് മുന്നേ പുഴയിലെ നീരൊഴുക്ക് കുറഞ്ഞ് വെള്ളം മലിനമാകാൻ തുടങ്ങിയിരുന്നു. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവൻ ഓടകളും എത്തുന്നത് ഈ പുഴയിലേക്കാണ്. നഗരത്തിലെ ആശുപത്രികളിൽ നിന്ന് തള്ളുന്ന മലിനജലവും സ്വകാര്യ ലോഡ്ജുകളിലെയും വ്യപാര സ്ഥാപനങ്ങളിലെയും സെപ്റ്റിക് ടാങ്കുകളിൽനിന്നും സ്വകാര്യ പശു-പന്നി ഫാമുകളിൽനിന്നും മലിന ജലം പുഴയിലേക്ക് എത്തുന്നു. മഴക്കാലത്ത് ഇത് ആരുടെയും ശ്രദ്ധയിൽപ്പെടില്ലെങ്കിലും വേനലിൽ ഈ അഴുക്കു വെള്ളം മാത്രമാണ് ഒഴുകിയെത്തുന്നത്. വേനലിൽ പുഴയിലെ നിരൊഴുക്ക് തടസപ്പെടാതിരിക്കാൻ പെരിയാർവാലി കനാൽ വെള്ളം ചെറിയ തോട് വഴി പമ്പിങ് കേന്ദ്രത്തിന് മുന്നിൽ എത്തിച്ചിരുന്നു. ഇത് ഒരു പരിധി വരെ മാലിന്യത്തി​െൻറ തോത് കുറച്ചിരുന്നു. ഈ വർഷം വെള്ളം എത്തിക്കാൻ ജലവിഭവ വകുപ്പും -പെരിയാർവാലിയും നടപടി സ്വീകരിക്കാതിരുന്നതോടെ വെള്ളത്തിലെ മാലിന്യത്തി​െൻറ തോത് വർദ്ധിച്ചു. പുഴയിൽ നിന്ന് അടിച്ചു കയറ്റുന്ന മലിനജലം ട്രീറ്റ്മ​െൻറ് പ്ലാൻറിൽ ആവശ്യത്തിലധികം ക്ലോറിൻ കലക്കി ശരിയായ രീതിയിൽ ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കാതെ വിതരണം ചെയ്യുകയാണ് പതിവെന്നാണ് ആക്ഷേപം. പല ദിവസങ്ങളിലും കലങ്ങിയ മലിനജലമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് പരാതി ഉയരുമ്പോൾ ജലവിതരണം നിർത്തിവയ്ക്കുകയാണ് ചെയ്യുന്നത്. വെള്ളം ലഭ്യമല്ലാതാകുന്നതോടെ നഗരത്തിലെ ചെറുകിട ചായ കടകളും ബേക്കറികളും പ്രതിസന്ധിയിലാക്കും. ഇവർ ജനപ്രതിനിധികളെ സമീപിക്കുന്നതോടെ വീണ്ടും മലിനജലം തുറന്ന് വിടാൻ തീരുമാനമാകും. കോഴിപിള്ളി പുഴയിലെ പ്രധാന നിരുറവയായ കൂരുർ തോട്ടിൽ അഞ്ച് വർഷം മുൻപ് എം.എ കോളേജ് അസോസിയേഷൻ നടത്തിയ പഠനത്തിൽ കോളിഫോം ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തോട് ശുചികരിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും കടലാസിലൊതുങ്ങി. മലിനജലത്തിലൂടെ മാരക രോഗങ്ങൾ പടരുന്ന സാഹചര്യമാണ് നിലവിൽ. അടിയന്തിരമായി നഗരസഭയും ജല വിഭവ വകുപ്പും ഇടപ്പെട്ടില്ലെങ്കിൽ വൻ ദുരന്തമായിരിക്കും കോതമംഗലത്ത് സംഭവിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story