Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 4:59 AM GMT Updated On
date_range 2018-03-12T10:29:59+05:30വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsആലുവ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി എടത്തല പൊലീസിെൻറ പിടിയിലായി. ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആലുവ നാലാം മൈല്‍ സ്വദേശി മാഹിനാണ് (38) പിടിയിലായത്. പെരുമ്പാവൂര്‍ വല്ലത്തെ ബന്ധുവീട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ച എടത്തല എസ്.ഐ സ്റ്റെപ്‌റ്റോ ജോണും സംഘവും മാഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാലടി ഓണമ്പിള്ളിയിലെ ഭാര്യസഹോദരെൻറ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം മാഹിന്‍ െപാലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. വല്ലത്തെ നാലുവീടുകളില്‍ ഇയാള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് െപാലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാഹിനെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആലുവ നഗരസഭയുടെ നാലാം മൈലിലെ ഡംപിങ് യാര്‍ഡിന് സമീപത്താണ് നാലാംമൈല്‍ പാലക്കല്‍ ഷിഹാബിനെ (40) കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിൽ ഷിഹാബിെൻറ വലതുകാല്‍ തളര്‍ന്നു. ഇദ്ദേഹം ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിഹാബിെൻറ ഭാര്യയോട് പ്രതി മോശമായി പെരുമാറുകയും അശ്ലീലസന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് സംഘര്‍ഷം നടന്നിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് കത്തിക്കുത്ത് നടന്നത്. മാഹിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പോളിയോ തുള്ളിമരുന്ന് വിതരണം ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഭിലാഷ് അശോകൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് മുഹമ്മദ് ഹാഷിം സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സലീൽ കുമാർ നന്ദിയും രേഖപ്പെടുത്തി. മെഡിക്കൽ ഓഫിസർ ലിസ്യൂ സെബാസ്റ്റ്യൻ പോളിയോദിന സന്ദേശം നൽകി. വാർഡ് അംഗം പ്രീത റെജികുമാർ പങ്കെടുത്തു.
Next Story