Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 4:59 AM GMT Updated On
date_range 12 March 2018 4:59 AM GMTകെടാമംഗലം ഗവ. എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു
text_fieldsbookmark_border
പറവൂർ: പൂർവവിദ്യാർഥികളും അധ്യപകരും പൊതുസമൂഹവും സ്കൂളിന് സമർപ്പിച്ച വിവിധ ദക്ഷിണകൾ ഏറ്റുവാങ്ങി കെടാമംഗലം ഗവ. എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്കൂളിെൻറ അക്കാദമികവും കായികവുമായ മികവുകൾ വർധിപ്പിക്കാനുതകുന്ന ഉപകരണങ്ങളും കംപ്യൂട്ടർ ലാബ് നവീകരിക്കാനുള്ള സംവിധാനങ്ങളും ക്ലാസ് റൂം ലൈബ്രറിക്ക് ആവശ്യമായ അലമാരകളും പൂർവവിദ്യാർഥി- അധ്യാപക ചുമതലക്കാരായ കൊച്ചു മാസ്റ്റർ, എം.ആർ. സൂരജ് എന്നിവരിൽനിന്ന് കെ.വി. തോമസ് എം.പി ഏറ്റുവാങ്ങി. വി.ഡി. സതീശൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക, വൈസ് പ്രസിഡൻറ് കെ.കെ. നാരായണൻ, ജില്ല പഞ്ചായത്തംഗം ഹിമ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സീതാലക്ഷ്മി, നഗരസഭ കൗൺസിലർ സി.പി. ജയൻ, പഞ്ചായത്ത് മെംബർമാരായ ഉഷ രാധാകൃഷ്ണൻ, വി.എസ്. ശിവരാമൻ, ഷീബ സൈലേഷ്, ഷീല മുരളി, എം. എസ്. രതീഷ്, എസ്.എം.സി ചെയർമാൻ എൻ.ആർ. സുധാകരൻ, സ്കൂൾ ഹെഡ്മാസ്റ്റർ സി.എ. എബ്രഹാം, കെ.എൻ. വിനോദ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളായ ഗായകൻ അൻവിൻ, നടൻ വിനോദ്, മിമിക്രി കലാകാരൻ സൈനൻ, മജീഷ്യൻ ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story