Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:38 AM GMT Updated On
date_range 2018-03-11T11:08:59+05:30പഴമ മാറാതെ മോണോ ആക്ട്
text_fieldsകൊച്ചി: ജനകീയ ഇനമായ മോണോ ആക്ടിൽ 68 മത്സരാർഥികളിൽ ഏറെപ്പേരും പഴയ വിഷയങ്ങൾ തന്നെയാണ് അവതരിപ്പിച്ചത്. കണ്ടുംകേട്ടും മടുത്ത വിഷയങ്ങളിൽ മധുവിെൻറ മരണവും ബ്ലൂ വെയിലുമൊക്കെയായിരുന്നു പുതുമ കൊണ്ടുവന്നത്. സ്ത്രീശാക്തീകരണവും തീവ്രവാദവുമൊക്കെ വീണ്ടും അരങ്ങിലെത്തിയപ്പോൾ പുതിയ കുപ്പിയിലെത്തിയ വീഞ്ഞിെൻറ പ്രതീതിയായിരുന്നു. ആസ്വാദകരെ ആകർഷിക്കുന്നതോ നൊമ്പരപ്പെടുത്തുന്നതോ ചിന്തിപ്പിക്കുന്നതോ ആയ പ്രകടനങ്ങളുണ്ടായില്ല. ഗൗരവമേറിയ വിഷയങ്ങളിലേക്ക് മത്സരാർഥികൾ പോയതോടെ നർമത്തിെൻറ കണികപോലുമില്ലാതായി. അതേസമയം, പെൺകുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അസമത്വും പുരുഷ മേധാവിത്വവുമൊക്കെയായിരുന്നു അവരുടെ പ്രകടനങ്ങളിൽ നിറഞ്ഞുനിന്നത്.
Next Story