Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTസർവകലാശാല വാർത്തകൾ
text_fieldsbookmark_border
എൽഎൽ.ബി. പരീക്ഷ മാറ്റി കോട്ടയം: അഫിലിയേറ്റഡ് കോളജുകളിൽ മാർച്ച് 9, 12 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എൽഎൽ.ബി. പരീക്ഷയും മാർച്ച് 16മുതൽ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ എൽഎൽ.ബി. പരീക്ഷയും മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട്. പ്രാക്ടിക്കൽ 2018 ജനുവരിയിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്. റഗുലർ/സി.ബി.സി.എസ്.എസ്. സപ്ലിമെൻ്ററി) കഥകളി ചെണ്ട, കഥകളി മദ്ദളം പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 15 മുതൽ 16 വരെയും മ്യൂസിക്, വയലിൻ, വീണ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 19 മുതൽ 23 വരെയും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ ബി.എഡ് (റഗുലർ/സപ്ലിമെൻ്ററി) മാർച്ച് 2018 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 14 മുതൽ 27 വരെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2018 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 19 മുതൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട ഓൾ എക്സാമിനേഴ്സ് ബോർഡ് മീറ്റിങ് മാർച്ച് 15ന് രാവിലെ 11 ന് സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ സയൻസസിലെ 304-ാം നമ്പർ മുറിയിൽ നടക്കും. അപേക്ഷ തീയതി നാലാം സെമസ്റ്റർ എം.ടെക് (2013 മുതൽ അഡ്മിഷൻ സപ്ലിമെൻററി, 2012 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ വൈവാവോസിക്കും തീസിസ് മൂല്യനിർണയത്തിനുമുള്ള അപേക്ഷ പിഴയില്ലാതെ മാർച്ച് 22വരെയും 50രൂപ പിഴയോടെ 24വരെയും 500രൂപ സൂപ്പർ ഫൈനോടെ 27വരെയും സ്വീകരിക്കും. മേഴ്സി ചാൻസ് പരീക്ഷക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 5000രൂപയും രണ്ടാം പ്രാവശ്യം അപേക്ഷിക്കുന്നവർ 7000രൂപയും അവസാന മേഴ്സി ചാൻസ് അപേക്ഷയ്ക്ക് 10,000 രൂപയും സ്പെഷൽ ഫീസായി നിശ്ചിത പരീക്ഷഫീസിനുപുറമെ അടക്കണം. പരീക്ഷഫലം 2017 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി മൈേക്രാബയോളജി (നോൺ സി.എസ്.എസ്., സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 20 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ഹോം സയൻസ്-കമ്യൂണിറ്റി ആൻഡ് ഫാമിലി സയൻസ്, ഡയറ്ററ്റിക്സ് ആൻഡ് ഫുഡ് സർവിസ് മാനേജ്മെൻ്റ് (സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 19വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്. - ഇംപ്രൂവ്മെൻ്റ്/സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 20വരെ അപേക്ഷിക്കാം. 2017 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ ബീന ടി.ബി., മേരിപ്രിയ എം., അശ്വതി ആർ. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. സൂക്ഷ്മപരിശോധനക്ക് മാർച്ച് 20വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് ടൂറിസം (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 15വരെ അപേക്ഷിക്കാം. 2017 ജൂലൈയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി സൈക്കോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഫിസിക്സ് ശിൽപശാല മഹാത്്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ മാർച്ച് 16മുതൽ സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് ഫോർ ഫിസിക്സ് എന്ന വിഷയത്തിൽ ത്രിദിന ശൽപശാല നടത്തും. ഫിസിക്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജി വിദ്യാർഥികൾക്കും ഗവേഷണത്തിെൻറ ആരംഭഘട്ടത്തിലുള്ളവർക്കും താൽപര്യമുള്ള ബിരുദവിദ്യാർഥികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് ഇ-മെയിൽ: indulekha@mgu.ac.in,, വെബ്സൈറ്റ് : www.mgu.ac.in പൂർവവിദ്യാർഥി സംഗമം മഹാത്്മഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ പൂർവവിദ്യാർഥി സംഗമം മാർച്ച് 10ന് രാവിലെ 9.30മുതൽ വൈകീട്ട് 5വരെ ഡിപ്പാർട്മെൻറ് ഓഡിറ്റോറിയത്തിൽ നടത്തും. ഫോൺ: 9446224240, 9605796077. ബി.എഡ് മൂല്യനിർണയം മൂന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് നിയമന ഉത്തരവ് ലഭിച്ച കോട്ടയം മേഖലയിലെ അധ്യാപകർ മാർച്ച് 12, 13, 14 തീയതികളിൽ കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ െട്രയ്നിങ് കോളജിലും എറണാകുളം മേഖലയിലെ അധ്യാപകർ മാർച്ച് 22, 23, 24 തീയതികളിൽ എറണാകുളം സെൻറ് ജോസഫ് െട്രയ്നിങ് കോളജിലും മൂല്യനിർണയത്തിനായി ഹാജരാകണം. ബി.കോം മൂല്യനിർണയം ഒന്നും രണ്ടും സെമസ്റ്റർ ബി.കോം (ൈപ്രവറ്റ് രജിസ്േട്രഷൻ) ഒക്ടോബർ/നവംബർ 2017 പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ഉത്തരവ് ലഭിച്ച ആലുവ മേഖലയിലെ അധ്യാപകർ വെള്ളിയാഴ്ച ആലുവ യു.സി കോളജിലുള്ള വിതരണ ക്യാമ്പിൽനിന്ന് ഉത്തരക്കടലാസുകൾ കൈപ്പറ്റേണ്ടതാണ്. റിസർച് സ്റ്റാഫ് ഒഴിവ് മഹാത്്മഗാന്ധി സർവകലാശാലയിലെ അഡ്വാൻസ്ഡ് മോളിക്യുലാർ മെറ്റീരിയൽസ് റിസർച് സെൻററിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് റിസർച് സ്റ്റാഫിെൻറ (പട്ടികജാതി സംവരണം) ഒഴിവുണ്ട്. യോഗ്യത കെമിസ്ട്രിയിൽ പിഎച്ച്.ഡി ബിരുദം. ഇൻ ഓർഗാനിക്/മെറ്റീരിയൽ കെമിസ്ട്രിയിൽ പോസ്റ്റ് ഡോക്ടറൽ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസവേതനം 25,000 രൂപ. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും വിശദ ബയോഡാറ്റയും ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണവിഭാഗം), മഹാത്്മഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ മാർച്ച് 16നകം സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story