Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സര്‍വകലാശാല

കേരള സര്‍വകലാശാല

text_fields
bookmark_border
പുതുക്കിയ പരീക്ഷാതീയതി തിരുവനന്തപുരം: 2017 ഡിസംബര്‍ ആറിന് നടത്താനിരുന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (2015 അഡ്മിഷൻ) (കോര്‍ കോഴ്‌സ്- ഇ.എക്‌സ് 1543) ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ പരീക്ഷ മാര്‍ച്ച് 14-ന് ഉച്ചക്ക് 1.30 മുതല്‍ 4.30 അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. പി.ജി.ഡി.സി.എ ഫലം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2017 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.സി.എ (സപ്ലിമ​െൻററി) പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ പി.ജി.ഡി.സി.എ (െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി) പരീക്ഷയുടെയും ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.എച്ച്.എസ്‌സി സി.സി.ഡി ഫലം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2017 ആഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എച്ച്.എസ്‌സി സി.സി.ഡി സപ്ലിമ​െൻററി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.എസ്‌സി, എം.എം.സി.ജെ ഫലം 2017 ഫെബ്രുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി മൈക്രോബയോളജി, എം.എം.സി.ജെ പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.കോം ഫലം 2017 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം (162) ഹിയറിങ് ഇംപയേര്‍ഡി​െൻറ (2015 അഡ്മിഷന്‍ -െറഗുലര്‍, 2013 ആൻഡ് 2014 അഡ്മിഷന്‍ -സപ്ലിമ​െൻററി), ആറാം സെമസ്റ്റര്‍ ബി.കോം (162) ഹിയറിങ് ഇംപയേര്‍ഡി​െൻറ (2013 ആൻഡ് 2014 അഡ്മിഷന്‍ -െറഗുലര്‍) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അവസാനതീയതി ഏപ്രില്‍ അഞ്ച്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). കെമാറ്റ് കേരള 2018 പരീക്ഷ: അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി യുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എം.ബി.എ 2018-19 അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിനുള്ള കെമാറ്റ് കേരള 2018​െൻറ ഈവര്‍ഷത്തെ രണ്ടാമത്തെ പ്രവേശനപരീക്ഷ ജൂണ്‍ 24-ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ബംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രങ്ങളിലും നടത്തും. കേരളത്തിന് പുറത്തെ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 100 അപേക്ഷാർഥികള്‍ ഇല്ലാത്തപക്ഷം അപേക്ഷകരെ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റും. അവസാനവര്‍ഷ ബിരുദവിദ്യാർഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെമാറ്റ് കേരള പ്രവേശന പരീക്ഷക്ക അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് ഒമ്പത് വൈകീട്ട് 5 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ kmatkerala.in വെബ്‌സൈറ്റിലും, സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ന്യൂസ് എന്ന ലിങ്കിലും ലഭിക്കും. കായികപരിശീലന ക്യാമ്പ് കായിക പഠനവകുപ്പ് സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് സംഘടിപ്പിക്കുന്ന വാര്‍ഷിക വേനല്‍കാല കായികപരിശീലന ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ മേയ് അഞ്ച് വരെ കേരള യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, കബഡി, ഖോഖോ ഇനങ്ങളില്‍ പരിശീലനം നല്‍കും. 12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പരിശീലനസമയം രാവിലെ 6.30 മുതല്‍ 8.30 വരെ. രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം നല്‍കും. അപേക്ഷ ഫോറം കേരള യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫിസില്‍ പ്രവര്‍ത്തിസമയങ്ങളില്‍ ലഭിക്കും. പ്രോജക്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ഡിപ്പാര്‍ട്ട്‌മ​െൻറ് ഓഫ് കമ്പ്യൂട്ടേഷണല്‍ ബയോളജി ആൻഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സിലെ 'Whole Genome Transcriptome Sequencing of Evolvulus alsinoids' പ്രോജക്ടിലേക്ക് നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിങ് സര്‍വിസിന് വേണ്ടി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.dcb.res.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വാര്‍ഷിക പൊതുയോഗം കാര്യവട്ടം യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിലെ പി.ടി.എ-യുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story