Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ: ഇന്ന്​ വാദം...

സോളാർ: ഇന്ന്​ വാദം തുടരും

text_fields
bookmark_border
കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളിൽ വെള്ളിയാഴ്ച വാദം തുടരും. ഉമ്മൻ ചാണ്ടിക്കുവേണ്ടി സുപ്രീംകോടതി സീനിയർ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹാജരായേക്കും. സോളാർ തട്ടിപ്പ് അേന്വഷിച്ച കമീഷ​െൻറ റിപ്പോർട്ട് സരിത നായരുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് സർക്കാറി​െൻറ വാദം. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് അന്വേഷണ കമീഷനെ നിയോഗിച്ചതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മന്ത്രിമാരടക്കമുള്ളവരുടെ മൊഴിയെടുത്തതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇൗ വാദത്തിനുള്ള മറുപടിക്ക് വേണ്ടിയാകും കപിൽ സിബൽ എത്തുക.
Show Full Article
TAGS:LOCAL NEWS
Next Story