Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:00 AM IST Updated On
date_range 8 March 2018 11:00 AM ISTപഞ്ചായത്ത്^ബ്ലോക്ക് പഞ്ചായത്ത് തർക്കം ചാവടി മാർക്കറ്റ് വികസനം ത്രിശങ്കുവിൽ
text_fieldsbookmark_border
പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് തർക്കം ചാവടി മാർക്കറ്റ് വികസനം ത്രിശങ്കുവിൽ അരൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും കുത്തിയതോട് പഞ്ചായത്തും തമ്മിെല തർക്കംമൂലം ചാവടി മാർക്കറ്റ് വികസനം ത്രിശങ്കുവിൽ. മാർക്കറ്റിെൻറ വികസനത്തിന് കച്ചവടക്കാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഒടുവിൽ നിർമാണം നടത്താനെത്തിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ ഗ്രാമപഞ്ചായത്ത് അധികൃതർ തടഞ്ഞു. ഇതോടെ മാർക്കറ്റിെൻറ വികസനം വഴിമുട്ടിയ നിലയിലാണ്. കുത്തിയതോട് പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള മാർക്കറ്റിെൻറ വികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് ആറുലക്ഷം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പഞ്ചായത്തിനെ രേഖാമൂലം അറിയിക്കാതെ നിർമാണം തുടങ്ങാനുള്ള ശ്രമം പഞ്ചായത്ത് അധികൃതർ തടഞ്ഞു. ഇതോടെ കച്ചവടക്കാരും പ്രദേശവാസികളും പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മാർക്കറ്റിെൻറ വികസനത്തിനും കാന പണിയാനുമായി കഴിഞ്ഞവർഷം പഞ്ചായത്ത് 3.9 ലക്ഷം നീക്കിെവച്ചു. എന്നാൽ, ഈ തുക ഉപയോഗിച്ച് ടൈൽ പാകി നൽകിയത് മാർക്കറ്റിന് പുറത്തെ ഒരു ഹോട്ടലിെൻറ മുന്നിലാണെന്നാണ് ഇവർ പറയുന്നത്. കാന ഒഴുക്കുനിലച്ച് ദുർഗന്ധം വമിക്കുന്നുമുണ്ട്. മാർക്കറ്റിെൻറ നവീകരണത്തിന് 4.5 ലക്ഷം നീക്കിെവച്ചതായി കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പ്രേമാ രാജപ്പൻ പറഞ്ഞു. ശൗചാലയങ്ങൾ പണിയുന്നതിന് പുറെമ വെയിലും മഴയുമേൽക്കാതെ മത്സ്യക്കച്ചവടം നടത്താൻ ഷെഡും നിർമിച്ച് നൽകും. ഇതിനുള്ള ടെൻഡർ ജോലികൾ അവസാനഘട്ടത്തിലാണെന്നും അവർ പറഞ്ഞു. ഇലക്ട്രിക് കടക്ക് തീപിടിച്ച് ലക്ഷം രൂപയുടെ നഷ്ടം പൂച്ചാക്കൽ: പള്ളിച്ചന്തക്ക് തൊട്ട് വടക്കുവശം പ്രവർത്തിക്കുന്ന ഹൈടെക് ഇലക്ട്രിക് ഷോപ്പിൽ തീപിടിത്തം. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് കളപ്പുരക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ബന്ധുവിെൻറ മരണത്തെ തുടർന്ന് പതിവിലും നേരേത്ത കടയടച്ച് പോയതിന് പിന്നാലെയായിരുന്നു തീപിടിത്തം. പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് സമീപത്തെ ക്ലാസിക് വർക്ഷോപ് ഉടമ ശ്രീകാന്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അടച്ചിട്ട കടക്കുള്ളിലാണ് തീപിടിച്ചതെന്ന് മനസ്സിലായത്. ഉടൻ ചേർത്തല ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഒപ്പം പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി മോട്ടോർ ഉപയോഗിച്ച് തീയണക്കാനും തുടങ്ങി. ഇതിനൊപ്പം ചേർത്തലയിൽനിന്ന് ഫയർഫോഴ്‌സും എത്തിയതോടെയാണ് തീയണക്കാനായത്. കെട്ടിട നികുതി ഒറ്റത്തവണയായി അടക്കാം പൂച്ചാക്കൽ: വരുന്ന സാമ്പത്തിക വര്‍ഷം കെട്ടിടനികുതി പരിഷ്‌കരണം നടക്കുന്നതിനാല്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലുള്ളവര്‍ മുഴുവന്‍ കെട്ടിട നികുതിയും 31-നകം അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഒറ്റത്തവണ തീര്പ്പാക്കലിെൻറ ഭാഗമായി പലിശയും പിഴപ്പലിശയും ഒഴിവാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ 20-നകം സമര്‍പ്പിക്കണം. പരാതി നല്‍കുന്നതിനും കെട്ടിട നികുതി ഒടുക്കുന്നതിനുമായി മാര്‍ച്ചിലെ എല്ലാ അവധി ദിവസവും പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story