Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTആർ.എസ്.എസ്, ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധം
text_fieldsbookmark_border
കൂത്താട്ടുകുളം: ത്രിപുരയിൽ സി.പി.എം പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആർ.എസ്.എസ്, ബി.ജെ.പി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, പിറവം, മണീട്, രാമമംഗലം, പാമ്പാക്കുട ലോക്കൽ കമ്മിറ്റികളിലെ അംഗങ്ങൾ പങ്കെടുത്തു. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. ഒ.എൻ. വിജയൻ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, ജോഷി സ്കറിയ, എം.കെ. ബിജു, കെ.എ. ജയ, എൻ.കെ. രവി എന്നിവർ സംസാരിച്ചു. ചിത്രം : ത്രിപുരയിൽ സി.പി.എം പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആർ.എസ്.എസ്, ബി.ജെ.പി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story