Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗഹൃദ സന്ദേശവുമായി തണൽ...

സൗഹൃദ സന്ദേശവുമായി തണൽ പ്രവർത്തകർ തലവച്ചുപാറ കുടിയിൽ

text_fields
bookmark_border
കോതമംഗലം: ആരോഗ്യ ബോധവത്കരണവും . 'ഊരിലേക്കൊരു സാഹോദര്യ യാത്ര' എന്ന പേരിൽ തണൽ പാലിയേറ്റിവ് ആൻഡ് പാരപ്ലീജിക് കെയർ സൊസൈറ്റിയുടെയും നെല്ലിക്കുഴി യൂനിറ്റി​െൻറയും ആഭിമുഖ്യത്തിൽ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ഭക്ഷണ, വസ്ത്ര വിതരണവും നടത്തി. ബ്ലാവന കടത്തിൽനിന്ന് ജീപ്പിൽ വനത്തിനുള്ളിലെ കാട്ടുപാതയിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ഊരിലെത്തിയത്. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. അനൂപ് തുളസി, ആലുവ വെൽഫെയർ ട്രസ്റ്റ് ഡോ. മൻസൂർ ഹസൻ എന്നിവർ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു. പരിശോധനക്ക് ശേഷം ചേർന്ന സൗഹൃദ സമ്മേളനം ഡോ. അനൂപ് തുളസി ഉദ്ഘാടനം ചെയ്തു. തണൽ ജില്ല സെക്രട്ടറി സാബിത്ത് ഉമർ അധ്യക്ഷത വഹിച്ചു. ടി.എം. ഇല്ല്യാസ്, ഷാജി സെയ്തുമുഹമ്മദ്, ഡോ. മൻസൂർ ഹസൻ, സി.പി. സലീം, പി.എച്ച്. ജമാൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. സുഗുണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അസിം, നഴ്സുമാരായ സഫിയ റഹീം, വി.എം. റംല, സുമി, തണൽ വളൻറിയർമാരായ സക്കീർ മണിയാട്ടുകുടി, അജീന നാസർ, അഷ്റഫ് തേനാലിൽ, പരീത് പേപ്പതി, പെരുമ്പാവൂർ അൽഹിദായ ചാരിറ്റബിൾ അംഗങ്ങളായ അഫ്സൽ, നൗഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story