Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTവെങ്ങോല സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് സമർപ്പണം
text_fieldsbookmark_border
പെരുമ്പാവൂർ: വെങ്ങോല സർവിസ് സഹകരണ ബാങ്കിെൻറ നവീകരിച്ച ഹെഡ് ഓഫിസ് സമർപ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുൻ എം.പി പി. രാജീവ് നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ആർ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ലോക്കർ സംവിധാനം ടെൽക് ചെയർമാൻ എൻ.സി. മോഹനനും ഓവർ ഡ്രാഫ്റ്റ് വായ്പ സ്കീം മുൻ ജില്ല ബാങ്ക് പ്രസിഡൻറ് വി.പി. ശശീന്ദ്രനും ആംബുലൻസ് സേവന പദ്ധതി മുൻ എം.എൽ.എ സാജു പോളും ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സ്കീം പഞ്ചായത്ത് പ്രസിഡൻറ് ധന്യ ലെജുവും ലാഭവിഹിത വിതരണോദ്ഘാടനം മുൻ ഡയറക്ടർ ബോർഡ് അംഗം പി.എം. സലീമും മുൻകാല സെക്രട്ടറി, പ്രസിഡൻറുമാരെ ആദരിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. രാമകൃഷ്ണനും നിർവഹിച്ചു. ബാങ്ക് സെക്രട്ടറി സിസിലി പോൾ, സി.പി. ബഹനാൻ, എ.എസ്. അനിൽ കുമാർ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. വയോജന സ്നേഹസംഗമം പെരുമ്പാവൂർ: സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ യൂനിറ്റിെൻറ വയോജന സ്നേഹസംഗമം നടത്തി. കെ.ഒ. പേത്രാസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി എം.കെ. ശിവൻ, പ്രസിഡൻറ് എം.കെ. കാർത്യായനി, എം.കെ. കുട്ടികൃഷ്ണൻ നായർ, പി.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര സമർപ്പണം പെരുമ്പാവൂർ: ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രസമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കർണൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സ്വാമി സാന്ദ്രനന്ദക്ക് സ്വീകരണം നൽകി. എ.ബി. ജയപ്രകാശ്, സജിത്ത് നാരായണൻ, മനോജ് കപ്രക്കാട്ട്, എം.പി. സദാനന്ദൻ, വി.കെ. ഗോപി, പ്രകാശ് പറക്കാട്ട് എന്നിവർ സംസാരിച്ചു. കെ. സദാനന്ദൻ സ്വാഗതവും കെ.ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story