Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTവിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം ^റശീദലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം -റശീദലി ശിഹാബ് തങ്ങൾ കൊച്ചി: വിദ്യാർഥി സമൂഹം കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്നും രാഷ്ട്രനിർമിതിയിൽ നിർമാണാത്മക പങ്ക് വഹിക്കണമെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ. വിവിധ കോഴ്സുകൾക്ക് സ്കോളർഷിപ് ലഭിച്ച 14 ജില്ലകളിൽനിന്നുള്ള വിദ്യാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017-18 അധ്യയനവർഷത്തിൽ 123 പ്രഫഷനൽ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് അനുവദിച്ചത്. ബോർഡ് അംഗം എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.വി. സൈനുദ്ദീൻ, ഫാത്തിമ റോസ്ന, നിയമ വകുപ്പ് സെക്രട്ടറി എ. സാജിത എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ് സ്വാഗതവും അഡ് മിനിസ്ട്രേറ്റിവ് കം അക്കൗണ്ട്സ് ഒാഫിസർ സി. ഹംസ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story