Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTഇ-^ജാഗ്രത പദ്ധതി മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു
text_fieldsbookmark_border
ഇ--ജാഗ്രത പദ്ധതി മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു കൊച്ചി: വിദ്യാർഥികള്‍ക്കിടയില്‍ ഇൻറര്‍നെറ്റ് ഉപയോഗത്തിെൻറ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച ഇ-ജാഗ്രത പദ്ധതിയുടെ മൂന്നാംഘട്ട പരിശീലനത്തിന് തുടക്കം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്വിസസിെൻറയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ഇന്‍ഫോപാര്‍ക്കിലെ ടി.സി.എസ് സമുച്ചയത്തില്‍ ജില്ല കലക്ടര്‍ നിര്‍വഹിച്ചു. 100 സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. ക്ലൗഡ് കമ്പ്യൂട്ടിങ്, ആന്‍ഡ്രോയിഡ് ഡെവലപ്മെൻറ്, എത്തിക്കല്‍ ഹാക്കിങ്, റോബോട്ടിക്‌സ്, ഇൻറര്‍നെറ്റ് പേമെൻറ് തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളും ഇൻറര്‍നെറ്റിെൻറ സുരക്ഷിതത്വവും ഉത്തരവാദിത്തപൂര്‍ണവുമായ ഉപയോഗവുമായിരുന്നു ആദ്യ രണ്ട് ഘട്ടങ്ങളില്‍. ഇത്തരം സജ്ജീകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാനും വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഇ-ജാഗ്രത പദ്ധതിയിലെ പരിശീലനം സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇ--ഗവേണന്‍സ് സേവനങ്ങള്‍ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നത് വളരെ ചുരുക്കം പേര്‍ മാത്രമാണ്. ഇത് മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ പേമെൻറ് സംബന്ധിച്ച പരിശീലനപരിപാടിയും ഇ-ജാഗ്രത മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് വൈസ് പ്രസിഡൻറ് ദിനേഷ് പി. തമ്പിയും സംസാരിച്ചു. ഇ-ജാഗ്രത പദ്ധതിയില്‍ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അതത് സ്‌കൂളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 101 സര്‍ക്കാര്‍ സ്‌കൂളുകളെയും രണ്ടാംഘട്ടത്തില്‍ 161 എയിഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയിരുന്നു. മൂന്നാംഘട്ട ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ ഐ.ടി അടിസ്ഥാന സൗകര്യത്തില്‍ പിന്നില്‍നില്‍ക്കുന്ന 10 സ്‌കൂളിന് 10 കമ്പ്യൂട്ടറുകള്‍ നൽകിയിരുന്നു. 100 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ 30 എയിഡഡ് സ്‌കൂളുകളെയും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story