Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലതല സംയോജിത...

ജില്ലതല സംയോജിത പദ്ധതികൾ രാജ്യത്ത് ആദ്യത്തേത് ^ജില്ല പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
ജില്ലതല സംയോജിത പദ്ധതികൾ രാജ്യത്ത് ആദ്യത്തേത് -ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആലപ്പുഴ: ജില്ലതല സംയോജിത പദ്ധതികൾ രാജ്യത്തെ ആദ്യ ഉദ്യമമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. നവകേരള മിഷൻ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണം ഉണ്ടാകേണ്ടതുണ്ട്. ജില്ല പഞ്ചായത്ത് അഞ്ഞൂറിലേറെ പദ്ധതികളാണ് ഓരോ വർഷവും ഏറ്റെടുക്കുന്നത്. 10 ലക്ഷത്തിനുതാഴെ എസ്റ്റിമേറ്റ് വരുന്ന പദ്ധതികൾ ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കും. രണ്ടു മൂന്ന് പഞ്ചായത്തുകളിലൂടെയെങ്കിലും കടന്നുപോകുന്ന തരത്തിലെ വലിയ പദ്ധതികളിലാണ് ജില്ല പഞ്ചായത്തി​െൻറ ശ്രദ്ധയെന്നും ജില്ല പഞ്ചായത്ത് ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു. മാർച്ച് 31നകം ഏറ്റെടുത്ത വീടുകളുടെ പൂർത്തീകരണം എന്നത് വെല്ലുവിളിയാണ്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ശക്തമായ ഇടപെടലുണ്ടായാൽ ഇത് വിജയിപ്പിക്കാനാകും. പദ്ധതി വിഹിതത്തി​െൻറ 20 ശതമാനവും ലൈഫ് പദ്ധതിക്ക് വിനിയോഗിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഹരിതകേരളം പദ്ധതിയിൽ ജില്ലയുടെ സവിശേഷ വിജയ പദ്ധതികളിലൊന്നായി കുട്ടമ്പേരൂർ ആറി​െൻറ നവീകരണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 60,000 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചാണ് 12 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യഘട്ടം പൂർത്തിയാക്കിയത്. പത്തനംതിട്ട ജില്ലയുമായി ചേർന്ന് നടപ്പാക്കിയ വരട്ടാർ പുഴ പുനരുജ്ജീവനവും ഈ വഴിയിലെ വിജയഗാഥയാണ്. ജില്ലയിൽ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ രോഗീ സൗഹൃദ കേന്ദ്രങ്ങളാക്കുന്നതി​െൻറ അവസാനഘട്ടത്തിലാണ്. കേരളത്തിൽതന്നെ ആദ്യത്തെ ഇത്തരം പ്രാഥമികാരോഗ്യ കേന്ദ്രമായി കലവൂരിലെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മാർച്ച് 31നകം മറ്റുള്ളവകൂടി ഉദ്ഘാടനം ചെയ്യും. സംയുക്ത പദ്ധതികൾ ഏറ്റെടുക്കുമ്പോൾ ഗുണഭോക്താക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാേല ഏപ്രിൽ മുതൽ പദ്ധതി നിർവഹണം വേഗത്തിലാകൂവെന്നും വേണുഗോപാൽ പറഞ്ഞു. ജില്ല പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ കെ.കെ. അശോകൻ ഈ വർഷത്തെ വികസനരേഖ അവതരിപ്പിച്ചു. 14,000 ഏക്കർ തരിശുകൃഷിയിടത്തിൽ കൃഷി, നെൽകൃഷിക്ക് കൂലിച്ചെലവ്, സ്ഥലം ലഭ്യമായ പഞ്ചായത്തുകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനം, സ്ഥലം നൽകിയാൽ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകൾക്കും അംഗൻവാടികൾക്കും സ്വന്തം കെട്ടിടം, വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനം തുടങ്ങിയവ പുതിയ മാർഗനിർദേശങ്ങളിൽപെടും. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ദലീമ ജോജോ, ആസൂത്രണ സമിതി അംഗം ജയരാജ് എന്നിവർ സംസാരിച്ചു. ജില്ലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story