Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:17 AM IST Updated On
date_range 7 March 2018 11:17 AM ISTവണ്ടാനം മെഡിക്കൽ കോളജിൽ അടച്ച ഗേറ്റ് തുറന്നുകൊടുക്കാൻ തീരുമാനം
text_fieldsbookmark_border
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിെൻറ വടക്കേ മതിലിെൻറ മധ്യഭാഗത്ത് പുറത്തേക്ക് ഇറങ്ങാനുള്ള പൂട്ടിയ ഗേറ്റ് തുറക്കാൻ പഞ്ചായത്ത് ഹാളിൽ വ്യാപാരികളും പഞ്ചായത്ത് അധികൃതരും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. മെഡിക്കൽ കോളജിെൻറ വടക്കുഭാഗത്ത് മതിലിന് വെളിയിൽ കച്ചവടം നടത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ റോഡിലേക്കുള്ള നിർമാണങ്ങൾ വ്യാപാരികൾ തന്നെ പൊളിച്ചുനീക്കാനും അല്ലെങ്കിൽ പഞ്ചായത്ത് വീണ്ടും പൊളിച്ചുമാറ്റാനും തീരുമാനിച്ചു. ബുധനാഴ്ച റോഡിലേക്കുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുന്നതിനാണ് പഞ്ചായത്ത് സമയം അനുവദിച്ചിരിക്കുന്നത്. തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വടക്കേ ഗേറ്റ് ചൊവ്വാഴ്ച രാത്രിയോടെ തുറന്നുകൊടുത്തു. അനധികൃത നിർമാണം സ്വയം പൊളിച്ചുമാറ്റാം എന്ന വ്യാപാരികളുടെ ഉറപ്പിലാണ് പൂട്ടിയ ഗേറ്റ് തുറക്കാൻ പഞ്ചായത്തും ആശുപത്രി അധികൃതരും തീരുമാനിച്ചത്. ആശുപത്രിക്ക് വടക്കുഭാഗം ദേശീയപാതയിൽനിന്ന് പള്ളിമുക്ക് മുതൽ പടിഞ്ഞാറ് തീരദേശ റോഡിൽ റെയിൽവേ ട്രാക്ക് വരെയുള്ള കച്ചവടക്കാരുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കഴിഞ്ഞദിവസം പഞ്ചായത്ത് അധികൃതരും പൊലീസും എക്സ്കവേറ്ററുമായി എത്തിയപ്പോൾ അധികൃതരെ വ്യാപാരികൾ തടഞ്ഞിരുന്നു. ഇതേതുടർന്നാണ് അധികൃതർ ആശുപത്രിയുടെ വടേക്ക ഗേറ്റ് പൂട്ടിയത്. കൈയേറ്റങ്ങളും ഫുട്പാത്ത് കച്ചവടവുംമൂലം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തുനിഞ്ഞത്. ബുധനാഴ്ച കൈയേറ്റങ്ങൾ മാറ്റിയില്ലെങ്കിൽ മുഴുവനും നീക്കം ചെയ്യുെമന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. അഫ്സത്ത് പറഞ്ഞു. വാർഷികാഘോഷം പൂച്ചാക്കൽ: തളിയാപറമ്പ് ഗവ. എൽ.പി സ്കൂൾ 105ാം വാർഷികം ആഘോഷിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.കെ. സുശീലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര-നാടക താരങ്ങളായ കെ.എൽ. ആൻറണി, ലീന ആൻറണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം പള്ളിപ്പുറം സുനിൽ നിർവഹിച്ചു. പ്രധാനാധ്യാപിക സി.എം. വിമല റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു രഞ്ജിത്ത്, തുറവൂർ എ.ഇ.ഒ ടി.പി. ഉദയകുമാരി, എസ്.എം.സി പ്രസിഡൻറ് ലെനി വിനീഷ് എന്നിവർ സംസാരിച്ചു. കള്ളുഷാപ്പിനെതിരെ പ്രതിഷേധം പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15ാം വാർഡിൽ ഇലഞ്ഞിക്കൽ ജങ്ഷൻ പരിസരത്ത് പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് കാലാവധി കഴിഞ്ഞതിനാൽ ജനവാസപ്രദേശമായ ഉരുവംകുളത്തുവെളിയിൽ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, വാർഡ് മെംബർ സുശീലൻ എന്നിവരുടെ സാന്നിധ്യത്തിൽ നാട്ടുകാർ യോഗം ചേർന്ന് പ്രതിഷേധ സമരസമിതി രൂപവത്കരിച്ചു. കള്ളുഷാപ്പ് തടയാനും ഒപ്പുശേഖരണം നടത്തി അധികൃതർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story