Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:08 AM IST Updated On
date_range 7 March 2018 11:08 AM ISTഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കൽ അവസാനഘട്ടത്തിൽ
text_fieldsbookmark_border
അരൂർ: മണ്ഡലത്തിെൻറ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിൽ. ആറ് പഞ്ചായത്തിൽ 14 മിനി ഹൈമാസ്‌റ്റും രണ്ട് ഹൈമാസ്റ്റ് വിളക്കുകളുമാണ് സ്ഥാപിക്കുന്നത്. കുത്തിയതോട് പഞ്ചായത്തിൽ-നാല്, കോടംതുരുത്തിൽ-ഒന്ന്, അരൂക്കുറ്റിയിൽ -നാല്, പാണാവള്ളിയിൽ -രണ്ട്, പള്ളിപ്പുറത്ത്-ഒന്ന്, തൈക്കാട്ടുശേരിയിൽ-നാല് എന്നിങ്ങനെയാണ് സ്ഥാപിക്കുന്ന വിളക്കുകളുടെ എണ്ണം. ഇതിൽ പള്ളിപ്പുറത്തും കോടംതുരുത്തിെൻറ പരിധിയിൽ വരുന്ന കുത്തിയതോട് ജങ്ഷനിലും ഹൈമാസ്റ്റുകളും ബാക്കിയുള്ളിടത്ത് മിനി ഹൈമാസ്റ്റുകളുമാണ് സ്ഥാപിക്കുന്നത്. എ.എൽ.എ ഫണ്ടിൽനിന്ന് 33 ലക്ഷമാണ് ഇതിന് ചെലവഴിച്ചത്. വിളക്കുകളുടെ നിർമാണ ചുമതല തുറവൂരിലെ പൊതുമേഖല സ്ഥാപനമായ സിൽക്കിനായിരുന്നു. പണിത വിളക്കുകാലുകൾ തുരുമ്പെടുത്ത് പോകാതിരിക്കാൻ തമിഴ്നാട്ടിലെ ഉടുമൽപ്പേട്ടിലാണ് കവചിത മിശ്രിതം പൂശിയത്. നാലുകുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് വിളക്കുകളിലൊന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തിരുന്നു. അറ്റകുറ്റപ്പണി പഞ്ചായത്തുകൾ നടത്തണം. ഹൈമാസ്റ്റ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്ന ചുമതല പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. അറ്റകുറ്റപ്പണിക്ക് എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കാനാകില്ല. ചാപ്പക്കടവിൽ തകരാറിലായ വിളക്ക് കുത്തിയതോട് പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തരത്തിൽ ഓരോ പഞ്ചായത്തും മുൻകൈയെടുത്താൽ നാട് ഒരിക്കലും ഇരുളിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഹൈമാസ്‌റ്റ് വിളക്കുകളുടെ അറ്റകുറ്റപ്പണി ബാധ്യതയാകുമോയെന്ന് പഞ്ചായത്ത് പ്രസിഡൻറുമാർ ആശങ്ക പ്രകടിപ്പിച്ചു. ചാപ്പക്കടവിലെ വിളക്കിെൻറ അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ 68,000 രൂപയാണ് കുത്തിയതോട് പഞ്ചായത്തിന് ചെലവായത്. ചെറിയ തകരാറുകൾ അപ്പപ്പോൾ പരിഹരിക്കാനായാൽ ഭീമമായ ചെലവിൽനിന്ന് രക്ഷപ്പെടാനാകുമെന്നും ഇവർ പറയുന്നു. ലെനിെൻറ പ്രതിമ തകർത്തിൽ പ്രതിഷേധിച്ചു ആലപ്പുഴ: ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലേറിയതോടെ ആർ.എസ്.എസ്-സംഘ്പരിവാർ പ്രവർത്തകർ ലെനിെൻറ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ ടൗണിൽ പ്രകടനവും യോഗവും നടത്തി. ജില്ല സെക്രേട്ടറിയറ്റ് അംഗം എസ്. സീതിലാൽ മുഖ്യപ്രസംഗം നടത്തി. ജില്ല കമ്മിറ്റി അംഗങ്ങളായ എം.എ. ബിന്ദു, ടി. മുരളി, പി.ആർ. സതീശൻ എന്നിവർ സംസാരിച്ചു. സി.പി. ദിമിത്രോവ് അനുസ്മരണ സമ്മേളനം ഇന്ന് ചേർത്തല: സി.പി.എം ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് ആറിന് തെക്കേ അങ്ങാടി കവലയിൽ സി.പി. ദിമിത്രോവ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം ആർ. നാസർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story