Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ്​ വിരോധം...

കോൺഗ്രസ്​ വിരോധം സി.പി.എം വെടിയണം ^എ.എം. നസീർ

text_fields
bookmark_border
കോൺഗ്രസ് വിരോധം സി.പി.എം വെടിയണം -എ.എം. നസീർ അരൂര്‍: അന്ധമായ കോൺഗ്രസ് വിരോധം സി.പി.എം വെടിയണമെന്നും രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തിന് അനുസരിച്ച് സി.പി.എം നയം രൂപവത്കരിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ പറഞ്ഞു. യു.ഡി.എഫ് അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപകല്‍ സമരത്തി​െൻറ സായാഹ്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യശക്തികള്‍ ഒരുമിച്ചാല്‍ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാൻ കഴിയൂ. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി ജനങ്ങളില്‍ ഭീതിപരത്തി മുതലെടുപ്പിന് ശ്രമിക്കുന്ന സി.പി.എമ്മി​െൻറ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story