Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:33 AM GMT Updated On
date_range 7 March 2018 5:33 AM GMT'രക്തസാക്ഷ്യം^2018' ലേഖനമത്സരം
text_fieldsbookmark_border
'രക്തസാക്ഷ്യം-2018' ലേഖനമത്സരം കൊച്ചി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിെൻറ 70ാം വാര്‍ഷികം 'രക്തസാക്ഷ്യം-2018' പേരില്‍ ഒരുവര്‍ഷം നീളുന്ന വിപുല പരിപാടികളോടെ കേരള സര്‍ക്കാര്‍ ആചരിക്കും. പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടുകൂടി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് ലേഖനമത്സരം സംഘടിപ്പിക്കുന്നു. വിഷയം: ഗാന്ധി (ഗാന്ധിജിയുമായി ബന്ധപ്പെട്ട ഏതുവിഷയവും ലേഖനത്തിന് പരിഗണിക്കും). രചനകള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ സാക്ഷ്യപ്പെടുത്തി ഏപ്രില്‍ 30ന് മുമ്പ് ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം -695034 വിലാസത്തിലോ director@ksicl.org ഇ-മെയിലിലോ ലഭിക്കണം. േഫാൺ: 0471 2327276, 2333790.
Next Story