Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:05 AM GMT Updated On
date_range 7 March 2018 5:05 AM GMTസമരം ഒത്തുതീർപ്പാക്കാൻ വിളിച്ച ചർച്ച അലസി
text_fieldsbookmark_border
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ താബോർ, കാരമറ്റം, വെള്ളപ്പാറ മേഖലകളിലെ കരിങ്കൽ ക്വാറികളിലെ അന്യായമായ വിലവർധനക്കെതിരെ ടിപ്പർ ലോറി ഓണേഴ്സും ഡ്രൈവേഴ്സും നാട്ടുകാരും ചേർന്ന് നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ വിളിച്ച ചർച്ച അലസി. താബോറിൽ വെച്ച് ക്വാറി അസോസിയേഷനും സമരസമിതി നേതാക്കളും തമ്മിലായിരുന്നു ചർച്ച നടന്നത്. ചർച്ച അലസിയതിനെത്തുടർന്ന് സമരസമി തിയുടെ നേതൃത്വത്തിൽ മൂക്കന്നൂരിൽ പന്തം കൊളത്തി പ്രകടനം നടത്തി. സമീപ പ്രദേശങ്ങളിൽ എല്ലാം വളരെ കുറഞ്ഞ നിരക്കിൽ കരിങ്കല്ല് വിൽക്കുമ്പോൾ മൂക്കന്നൂർ പ്രദേശത്ത് പ്രവർത്തിക്കുന്ന പാറമടകൾ വൻ വിലയാണ് ഈടാക്കുന്നതെന്ന് ഇവർ ആരോപിച്ചു. മറ്റ് സ്ഥലങ്ങളിൽ ഓരോ അടി കരിങ്കല്ലിനും 16 രൂപയാണ് വാങ്ങുന്നത് എന്നാൽ, 20 രൂപയാണ് മൂക്കന്നൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പാറമടകൾ വാങ്ങുന്നത്.
Next Story