Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.എസ്.എൽ.സി പരീക്ഷ...

എസ്.എസ്.എൽ.സി പരീക്ഷ നാളെ മുതൽ; ലേബലില്ലാത്ത കുപ്പിവെള്ളവും എഴുത്തില്ലാത്ത റൈറ്റിങ് പാഡും അനുവദിക്കും

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 24,041 വിദ്യാർഥികൾ എഴുതുന്ന എസ്.എസ്.എൽ.സി പരീക്ഷ ബുധനാഴ്ച തുടങ്ങി 28ന് അവസാനിക്കും. പരീക്ഷ നടത്തിപ്പിനുള്ള ക്രമീകരണം വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ചോദ്യക്കടലാസുകൾ സൂക്ഷിച്ച ട്രഷറികളിലും ബാങ്കുകളിലും പൊലീസ് സുരക്ഷയും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിന് സംവിധാനവും ഏർപ്പെടുത്തി.. ലോക്കറുകളിലുള്ള ചോദ്യക്കടലാസുകൾ അതത് ദിവസം രാവിലെ ഒമ്പതിനെടുത്ത് സ്‌കൂളുകളിലെത്തിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ ചീഫ് എക്‌സാമിനറും െഡപ്യൂട്ടി ചീഫ് എക്‌സാമിനറും ഏറ്റുവാങ്ങുന്ന ചോദ്യപേപ്പറുകൾ ഉച്ചക്ക് ഒന്നര വരെ സ്‌കൂൾ ലോക്കറിൽ സൂക്ഷിക്കും. മറ്റ് ജീവനക്കാരെ ഏൽപ്പിക്കാതെ ഇവർ രണ്ടുപേരും ചേർന്ന് ചോദ്യപേപ്പർ ഓരോ ക്ലാസ് മുറിയിലും എത്തിച്ച് ഇൻവിജിലേറ്റർക്ക് നൽകും. വിദ്യാർഥികളുടെ സാക്ഷ്യപത്രത്തോടെ പൊട്ടിക്കുന്ന ചോദ്യപേപ്പർ കെട്ട് അന്നത്തെ വിഷയത്തിേൻറത് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് ഇൻവിജിലേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 199 കേന്ദ്രങ്ങളിലായി 1827 ഇൻവിജിലേറ്റർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. പരീക്ഷ സമയത്ത് കുടിക്കുന്നതിന് ലേബലില്ലാത്ത കുപ്പിയിൽ വെള്ളം കൊണ്ടുവരാൻ അനുവദിക്കും. രേഖപ്പെടുത്തലുകൾ ഇല്ലാത്ത റൈറ്റിങ് പാഡുകൾ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിനും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. ലതിക പറഞ്ഞു. യോഗത്തിൽ െഡപ്യൂട്ടി കലക്ടർ എസ്. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.വി. ബേബി, വിദ്യാഭ്യാസ, ട്രഷറി, തപാൽ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുട്ടനാട്ടിലെ വായ്പ തട്ടിപ്പ് കേന്ദ്ര ഏജൻസി അന്വേഷിക്കണം കുട്ടനാട്: കുട്ടനാട് കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പി ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി നടത്തിയ സമരപ്രഖ്യാപന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഡി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. വാസുദേവന്‍, ടി.കെ. അരവിന്ദാക്ഷന്‍, എം.ആര്‍. സജീവ്, കെ.ബി. ഷാജി, കെ. ജയകുമാര്‍, ആര്‍. രമേശ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story