Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷ...

പരീക്ഷ എഴുതിയില്ലെങ്കിലും കുഴപ്പമില്ല; അച്​ഛൻ ബോധത്തിലേക്ക്​ തിരിച്ചെത്തിയാൽ മതി പ്രാർഥനയോടെ​ മഹേഷും രതീഷും

text_fields
bookmark_border
അമ്പലപ്പുഴ: പഠനത്തിൽ മിടുക്കരാണ് എട്ടാം ക്ലാസിലെ മഹേഷും ആറാം ക്ലാസിൽ പഠിക്കുന്ന രതീഷും. രണ്ടുപേരും വർഷാവസാന പരീക്ഷ എഴുതാൻ കഴിയാത്ത വിഷമം ഉള്ളിലൊതുക്കുകയാണ്. അച്ഛൻ സുഖമായി തിരിച്ചെത്തിയാൽ മതിയെന്ന പ്രാർഥനയുമായി ആശുപത്രിയിൽ കൂട്ടിരിക്കുകയാണ് ഇരുവരും. ഇവരുടെ പിതാവ് ഓച്ചിറ ചിറയിൻ വീട് തെക്ക് കൊച്ചുമുറിയിൽ മനോജ് (38) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജെ ബ്ലോക്ക് അഞ്ചാം നിലയിലെ എം.ഡി.ഐ.സി.യുവിൽ ബോധംമറഞ്ഞ് കിടക്കുകയാണ്. രണ്ടുമാസം മുമ്പ് അടക്കാമരം മനോജി​െൻറ ദേഹത്തുവീണ് പരിക്കേറ്റാണ് ബോധംമറഞ്ഞത്. കൂലിപ്പണിക്കാരനായ ഇദ്ദേഹം ചികിത്സയിലായതോടെ 55 ദിവസമായി ഇവർ പഠിക്കുന്ന ഓച്ചിറ ഗവ. ഹൈസ്കൂളിൽ പോയിട്ടില്ല. അമ്മ അംബികയും കൂട്ടിനുണ്ട്. പക്ഷേ, ബന്ധുക്കളാരുമില്ലാത്ത ഇവർക്ക് ആശുപത്രിയിൽ സഹായത്തിന് ആളില്ല. ഒാച്ചിറയിലെ രണ്ട് സ​െൻറ് ഭൂമിയിൽ ചുറ്റും ഷീറ്റുകൾ മറച്ച ഒരു ചെറിയ വീട് മാത്രേമ ഇവർക്കുള്ളൂ. ആശുപത്രിയിലെത്തുന്നവരാണ് ഇവരെ പല കാര്യങ്ങൾക്കും സഹായിക്കുന്നത്. രാവിലെ മിക്കപ്പോഴും ആഹാരം കഴിച്ചെങ്കിലായി. ഉച്ചക്ക് ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോർ കിട്ടും. ഈ ചോറിൽനിന്ന് മിച്ചംവെച്ചാണ് വൈകീട്ടും വയർ നിറക്കുന്നത്. പരീക്ഷ പ്രത്യേകം എഴുതാൻ ടീച്ചറെ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട്. മഹേഷി​െൻറ കൈയിൽ ഫോണുണ്ട്. നമ്പർ: 8129177641. തങ്ങളുടെ ദുരവസ്ഥ അറിഞ്ഞ് സുമനസ്സുകളുടെ വിളി പ്രതീക്ഷിച്ചിരിക്കുകയാണ് ഇൗ കുട്ടികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story