Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:59 AM IST Updated On
date_range 6 March 2018 10:59 AM ISTകേരള സര്‍വകലാശാല
text_fieldsbookmark_border
ബി.എസ്‌സി പരീക്ഷ തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസവിഭാഗം ഏപ്രില്‍ 18-ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ ആന്വല്‍ സ്‌കീം സപ്ലിമെൻററി പഴയ സ്‌കീം (2013 അഡ്മിഷന് മുമ്പുള്ളത്), പുതിയ സ്‌കീം (2013 അഡ്മിഷന്‍ മുതലുള്ളത്) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 19, 50 രൂപ പിഴയോടെ മാര്‍ച്ച് 21, 125 രൂപ പിഴയോടെ മാര്‍ച്ച് 23 വരെയും അപേക്ഷിക്കാം. 2014-2017 ബാച്ച് (2013 സ്‌കീം) സപ്ലിമെൻററി വിദ്യാർഥികള്‍ ഓണ്‍ലൈനായും 2013 സ്‌കീം (പുതിയ സ്‌കീം) സപ്ലിമെൻററി വിദ്യാർഥികളും 2013 അഡ്മിഷന് മുമ്പുള്ള (പഴയ സ്‌കീം) വിദ്യാർഥികളും ഓഫ്‌ലൈനായും അപേക്ഷിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫീസിന് പുറമെ 200 രൂപ സി.വി ക്യാമ്പ് ഫീ ആയി അടക്കണം. ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ മേഴ്‌സി ചാന്‍സ് പരീക്ഷ വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രില്‍ 18-ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് 2000 അഡ്മിഷന്‍ മുതല്‍ 2008 അഡ്മിഷന്‍ (പഴയ സ്‌കീം) വരെയുള്ള വിദ്യാർഥികള്‍ പിഴകൂടാതെ മാര്‍ച്ച് 19, 50 രൂപ പിഴയോടെ മാര്‍ച്ച് 21, 125 രൂപ പിഴയോടെ മാര്‍ച്ച് 23 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമെ മേഴ്‌സി ചാന്‍സ് ഫീസ് 2000 രൂപയും സി.വി ക്യാമ്പ് ഫീസ് 200 രൂപയും അടക്കണം. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാം പരീക്ഷാഫലം വൈകി പ്രസിദ്ധീകരിച്ച, കൊട്ടാരക്കര സെയിൻറ് ഗ്രിഗോറിയസ് കോളജില്‍ ബി.എ ആന്വല്‍ സ്‌കീം പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ (ഏപ്രില്‍ 2017 സെഷന്‍) എഴുതിയ വിദ്യാർഥികള്‍ക്ക് മാത്രം പ്രസ്തുത പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ബി.എ പരീക്ഷ ഏപ്രിലില്‍ ആരംഭിക്കുന്ന ബി.എ (ആന്വല്‍)/ബി.എ (അഫ്‌ദലുല്‍ -ഉലമ) മൂന്നാം വര്‍ഷ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story