Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 5:24 AM GMT Updated On
date_range 2018-03-06T10:54:00+05:30ലിഫ്റ്റ് നൽകാൻ വിസമ്മതിച്ചതിന് യുവാവിനെ ബിയർ കുപ്പിക്ക് കുത്തിയ പ്രതി പിടിയിൽ
text_fieldsകളമശ്ശേരി: ബിയർ പാർലറിൽ ഒരുമിച്ച് മദ്യപിച്ചശേഷം ബൈക്കിൽ ലിഫ്റ്റ് നൽകാൻ വിസമ്മതിച്ചതിന് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നിലമ്പൂർ ചന്തക്കുന്നം പഴംകുളത്ത് ഹാഷിമാണ് (27) പിടിയിലായത്. കഴിഞ്ഞ 23ന് രാത്രിയാണ് പടമുഗൾ നൈസ് കിച്ചൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ വയനാട് സ്വദേശി സാദിഖിന് കുത്തേറ്റത്. ഇയാൾ കോഴിക്കോട് എം.സി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പടമുകൾ ജങ്ഷനിൽ രാത്രി 12 ഒാടെയാണ് സംഭവം. ബൈക്കിൽ പോകാനായി വന്ന സാദിഖിനോട് ഹാഷിം ലിഫ്റ്റ് ചോദിച്ചത് നൽകാതിരുന്നതോടെ പ്രകോപിതനായ പ്രതി കൈയിൽ ഇരുന്ന ബിയർ കുപ്പിക്ക് തലക്കടിച്ചശേഷം പൊട്ടിയ കുപ്പി സാദിഖിെൻറ വയറ്റിൽ കുത്തിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ കളമശ്ശേരി സി.ഐ. ജയകൃഷ്ണെൻറ നേതൃത്വത്തിൽ തൃക്കാക്കര എസ്.ഐ. ഷാജു, എ.എസ്.ഐ റോയി, സി.പി.ഒ രമേശൻ എന്നിവർ ചേർന്ന് നിലമ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. (ഫോട്ടോ) ec4 bike lift പ്രതി ഹാഷിം
Next Story