Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമധ്യമേഖല തപാല്‍ അദാലത്

മധ്യമേഖല തപാല്‍ അദാലത്

text_fields
bookmark_border
കൊച്ചി: ഇൗ മാസം 13ന് രാവിലെ 11ന് എറണാകുളം ഗാന്ധിനഗര്‍ മാവേലി റോഡിെല പോസ്റ്റ് മാസ്റ്റർ ജനറല്‍ ഓഫിസില്‍ നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴിലെ പോസ്റ്റ് ഓഫിസുകളിലെ തപാല്‍ സേവനങ്ങൾ, കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണി ഒാർഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. മുമ്പ് പരിഗണിച്ച പരാതികള്‍ അയക്കേണ്ടതില്ല. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബി. സുധ, അസിസ്റ്റൻറ് ഡയറക്ടര്‍ (പബ്ലിക് ഗ്രീവന്‍സസ്), പോസ്റ്റ് മാസ്റ്റർ ജനറല്‍ ഓഫിസ്, സെന്‍ട്രല്‍ റീജ്യൻ, കൊച്ചി 682020 എന്ന വിലാസത്തില്‍ ഒമ്പതിനകം ലഭിക്കുന്ന വിധത്തില്‍ അയക്കണം. കവറിന് മുകളില്‍ 'റീജനല്‍ ഡാക്ക് അദാലത്: മാര്‍ച്ച് 2018' എന്ന് രേഖപ്പെടുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story