Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ നഗരത്തിൽ വീണ്ടും...

ആലുവ നഗരത്തിൽ വീണ്ടും കവർച്ച

text_fields
bookmark_border
ആലുവ: നഗരത്തെ ഞെട്ടിച്ച് വീണ്ടും കവർച്ച. പട്ടേരിപ്പുറത്ത് മംഗലപ്പിള്ളി റാണി ഫ്രാൻസിസി​െൻറ വീട്ടിൽ ഞായറാഴ്ച പുലർച്ചയാണ് കവർച്ച നടന്നത്. ടെറസി​െൻറ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന റാണിയുടെ മകളുടെ പാദസരവും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും മൊബൈൽ ഫോണും കവർന്ന ശേഷം റാണിയുടെ മാല ബലംപ്രയോഗിച്ച് പൊട്ടിച്ചെടുക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ എഴുന്നേറ്റപ്പോഴേക്കും ടെറസിലൂടെതന്നെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. 10 പവനോളം സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷണംപോയ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ഒന്നുരണ്ട് തവണ കാൾ സ്വീകരിച്ച ശേഷം പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നഗരത്തിലെ സി.ടി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നരമാസം മുമ്പ് ആലുവ തോട്ടുമുഖത്ത് വീട്ടിൽനിന്ന് 100 പവനിലേറെ സ്വർണം കവർന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കെവയാണ് .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story