Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലപാതകികൾ കേരളം...

കൊലപാതകികൾ കേരളം ഭരിക്കുന്നു

text_fields
bookmark_border
പെരുമ്പാവൂർ: 22 വർഷത്തെ ഭരണത്തിൽ 23 കൊലപാതകം നടത്തിയവരാണ് കേരളം ഭരിക്കുന്നതെന്ന് പി.പി. തങ്കച്ചൻ പറഞ്ഞു. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ആക്രമണ രാഷ്്ട്രീയത്തിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത രാപകൽ സമരം പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, മുൻ എം.എൽ.എ ജോണി നെല്ലൂർ, ജോർജ് സ്റ്റീഫൻ, വിൻസ​െൻറ്, ടി.എം. സക്കീർ ഹുസൈൻ, ഒ. ദേവസി, കെ.എം.എ. സലാം, എം.എം. അവറാൻ, എം.പി. അബ്്ദുൽ ഖാദർ, ഷിബു മീരാൻ, വി.ബി. മോഹനൻ, എസ്. ഷറഫ്, സി.എം. സുലൈമാൻ, തോമസ് പി. കുരുവിള, പോൾ ഉതുപ്പ്, മനോജ് മൂത്തേടൻ, ബേസിൽ പോൾ, വി.എം. ഹംസ, കെ.പി. വർഗീസ്, ബാബു ജോൺ, പി.കെ. മുഹമ്മദ്കുഞ്ഞ്, പി.പി. അവറാച്ചൻ, എം.എം. ഷാജഹാൻ, എൻ.എം. സലീം, എൻ.എ. റഹീം, പോൾ പാത്തിക്കൽ, വി.എച്ച്. മുഹമ്മദ്, എസ്.എ. മുഹമ്മദ്, കെ.വി. ജയ്സൺ, മിനി ബാബു, പുഷ്പ വർഗീസ്, സബീദ്, പ്രസാദ് തൊഴേലി എന്നിവർ സംസാരിച്ചു. ഡയറ്റിന് 43 ലക്ഷത്തി​െൻറ ഭരണാനുമതി -എം.എൽ.എ പെരുമ്പാവൂർ: കുറുപ്പംപടിയിലെ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന് (ഡയറ്റ്) പുതിയ കെട്ടിടം നിർമിക്കാൻ 43 ലക്ഷം രൂപ അനുവദിച്ചതിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക ലഭ്യമാക്കിയത്. രണ്ട് നിലകളിലായി രണ്ട് ക്ലാസ് മുറികളും രണ്ട് ശൗചാലയ ബ്ലോക്കുകളും അനുബന്ധമായി പടിക്കെട്ടുകളും നിർമിക്കും. താഴത്തെ നിലയിൽ 1975 ചതുരശ്രയടിയും ആദ്യത്തെ നിലയിൽ 529 ചതുരശ്രയടി ഉൾപ്പെടെ 2504 ചതുരശ്രയടി വിസ്തീർണത്തിലുമാണ് കെട്ടിടം പൂർത്തീകരിക്കുന്നത്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടുംകൂടിയ ക്ലാസ് മുറികൾ സജ്ജീകരിക്കും. അധ്യാപകർക്ക് പരിശീലനം നൽകുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവേഷണം നടത്തുകയും ജില്ലയിലെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ഡയറ്റ്. ഇവിടെ ഡിപ്ലോമ ഇൻ എജുക്കേഷൻ കോഴ്സിൽ രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് കെട്ടിടം നിർമിക്കുന്നതിന് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ഇൻസ്പെയർ പെരുമ്പാവൂർ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ വർഷം പുതിയ കെട്ടിടം നിർമിക്കാൻ തുക അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ അടുത്ത മാസത്തോെട ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു. മാലിന്യവും മണ്ണും മറിച്ചുവിറ്റതായി ആക്ഷേപം പെരുമ്പാവൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പെരുങ്കുളം പുഞ്ചയിലെയും ലോറി സ്റ്റാൻഡിെലയും മണ്ണും പലയിടങ്ങളിൽനിന്ന് ശേഖരിച്ചിട്ടിരിക്കുന്ന മാലിന്യങ്ങളും ഭൂമാഫിയക്ക് മറിച്ചുവിറ്റെന്ന് ആക്ഷേപം. വിവിധ രാഷ്്്ട്രീയ കക്ഷികൾ ഇതുസംബന്ധിച്ച് ചെയർപേഴ്സനും സെക്രട്ടറിക്കും പരാതി നൽകി. സംഭവത്തെ കുറിച്ച് പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ് പറഞ്ഞു. വർഷങ്ങളായി നഗരസഭ മാലിന്യ നിക്ഷേപത്തിന് വാങ്ങിയ സ്ഥലങ്ങൾ ഉപയോഗിക്കാതെ തരിശായി കിടക്കുകയാണ്. പകരം നഗരത്തിലെ മാലിന്യങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നിലം നികത്തലിന് കൈമാറി ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം. മാലിന്യത്തിന് മുകളിലിടാനുള്ള മണ്ണും നിരത്തുന്നതിനുള്ള യന്ത്രങ്ങളും നഗരസഭ തന്നെ നൽകി സഹായിക്കുന്ന രീതി മാറിവന്ന ഭരണ സമിതികൾ തുടരുകയാണ് പതിവെന്നും ഇങ്ങനെ നികത്തിയ സ്ഥലങ്ങളിലാണ് നഗരസഭയുടെ തന്നെ കെട്ടിടങ്ങൾ പലതും പണിത് ഉയർത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്. പെരുങ്കുളം പുഞ്ച ഉൾെപ്പടെ സ്ഥലങ്ങളിലെ മണ്ണും മാലിന്യങ്ങളും ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തിന് നിലം നികത്തുന്നതായാണ് ആരോപണം. പട്ടണത്തിലെ മാലിന്യം അടങ്ങിയ മണ്ണ് ലോറി സ്റ്റാൻഡിലാണ് ശേഖരിക്കുന്നത്. ലോറി സ്റ്റാൻഡിലും പെരുങ്കുളം പുഞ്ചയിലുമുണ്ടായിരുന്ന നൂറുകണക്കിന് ലോഡ് മാലിന്യമടങ്ങിയ മണ്ണ് രാത്രിയുടെ മറവിൽ ഘട്ടംഘട്ടമായി മാറ്റിയെന്നാണ് പുതിയ പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ മണ്ണ് പുറത്തേക്ക് കൊണ്ടുപോയത് പൊലീസ് പിടികൂടുകയും വാഹനം നഗരസഭയുേടതായതിനാൽ കേസ് എടുക്കാതെ രാത്രിതന്നെ വിട്ടതായും പരാതിക്കാർ ആരോപിക്കുന്നു. സംഭവം പുറത്തായതോടെ ഒതുക്കിത്തീർക്കാൻ പാർട്ടി തലത്തിലും ഭരണതലത്തിലും നീക്കം നടക്കുന്നതായി പരാതിക്കാർ പറയുന്നു. എന്നാൽ, ലോറി സ്റ്റാൻഡി​െൻറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നും ഇതിനായി സ്റ്റാൻഡിെല മാലിന്യം നീക്കുകയാണെന്നും നഗരസഭ ചെയർപേഴ്സൻ സതി ജയകൃഷ്ണൻ പറഞ്ഞു. നല്ല മണ്ണ് ലോറി സ്റ്റാൻഡിലും പെരുങ്കുളം പുഞ്ചയിലും ഇല്ല. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നവരുടെ കിംവദന്തികളാണ് ആരോപണത്തിന് പിന്നിലെന്നും ചെയർപേഴ്സൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story