Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM ISTവളർത്തുമൃഗങ്ങളുമായി യാത്രക്കാർ; വിമാനക്കമ്പനികൾക്ക് പിഴ ഈടാക്കും
text_fieldsbookmark_border
നെടുമ്പാശ്ശേരി: പൂച്ച, നായ് തുടങ്ങിയ വളർത്തുമൃഗങ്ങളുമായി വിദേശത്തുനിന്നുമെത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ തലവേദന സൃഷ്ടിക്കുന്നു. ചിലർ പ്രത്യേക കാർഡ്ബോർഡിൽ സജ്ജീകരിച്ചാണ് ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നത്. ആനിമൽ ക്വാറൈൻറൻ സൗകര്യമുള്ള വിമാനത്താവളങ്ങൾ വഴി മാത്രമേ ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് നിയമം അനുവദിക്കുന്നുള്ളൂ. ദക്ഷിണേന്ത്യയിൽ ചെന്നൈ വിമാനത്താവളത്തിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽനിന്നും സൗദി എയർലൈൻസ് വിമാനത്തിൽ വന്നിറങ്ങിയ കായംകുളം സ്വദേശികളുടെ കൈവശം ഇത്തരത്തിൽ പൂച്ചയുണ്ടായിരുന്നു. തുടർന്ന് കസ്റ്റംസ് പൂച്ചയെ ഇവിടെ ഇറക്കുവാൻ അനുവദിച്ചില്ല. തുടർന്ന് വീണ്ടും പണം ചെലവഴിച്ച് ഇവർക്ക് അതേ വിമാനത്തിൽ തന്നെ പൂച്ചയെ തിരിച്ചയക്കേണ്ടതായി വന്നു. അനുവദനീയമല്ലാത്തവ കൊണ്ടുവന്നതിന് സൗദി എയർലൈൻസിനോടും പിഴ ഈടാക്കാനാണ് കസ്റ്റംസിെൻറ തീരുമാനം. വിമാനത്താവളങ്ങളിലെ സ്ക്രീനിങ്ങ് സംവിധാനം നവീകരിക്കുന്നു നെടുമ്പാശ്ശേരി:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ വിമാനത്താവളങ്ങളിലെ സ്ക്രീനിങ്ങ് സംവിധാനങ്ങൾ നവീകരിക്കുന്നു. യൂറോപ്പിലേതും മറ്റും പോലെയുള്ള സ്ക്രീനിങ്ങ് സംവിധാനത്തിലേക്ക് ഘട്ടംഘട്ടമായി മാറാനാണ് തീരുമാനം. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ ഒളിപ്പിച്ച് കൊണ്ടുവരുന്ന വസ്തുക്കൾ കണ്ടെത്താൻ കഴിയുന്ന സ്ക്രീനിങ്ങ് യന്ത്രങ്ങളാണ് സജ്ജമാക്കുന്നത്. ഇതിനായി ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു. ആദ്യഘട്ടമായി ഏഴ് വിമാനത്താവളങ്ങളിലായിരിക്കും ഇത് സജ്ജമാക്കുക. ഒരേ സമയം ആയിരക്കണക്കിന് ബാഗേജുകൾ വേഗത്തിൽ സ്ക്രീനിങ്ങ് നടത്താനും ഇതുവഴി കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story