Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:54 AM IST Updated On
date_range 5 March 2018 10:54 AM ISTനളെൻറ വിരഹതാപവുമായി ഗോപിയാശാന്‍
text_fieldsbookmark_border
കൊച്ചി: കാമുകിയെ ഒന്ന് കാണുംമുമ്പു തന്നെ വിരഹതാപമനുഭവിക്കുന്ന നളെൻറ 'അഭിലാഷ വിപ്രലംഭവു'മായി ഗോപിയാശാന്‍ അരങ്ങിലെത്തിയപ്പോള്‍ ഏതാനും മണിക്കൂര്‍ മറൈന്‍ ഡ്രൈവ് നിഷധ രാജധാനിയായി. കുണ്ഡിനപുരിയിലെ ദമയന്തിക്കുള്ള സന്ദേശവുംകൊണ്ട് പോയ് വരാനുള്ള പ്രിയമാനസനായ ഹംസമായി കലാമണ്ഡലം ഷണ്മുഖനും ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയകുമാറും കാണാത്ത ദമയന്തിയെ വര്‍ണിച്ചു കേള്‍പ്പിച്ച് നളനില്‍ അഭിലാഷമുണര്‍ത്തുന്ന നാരദനായി കലാമണ്ഡലം വിപിനും വേഷമിട്ടു. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ വരികള്‍ കഥകളി ഗായകരായ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും നെടുമ്പിള്ളി രാംമോഹനും ആലപിച്ചപ്പോള്‍ ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണനും ഗോപീകൃഷ്ണന്‍ തമ്പുരാനും മദ്ദളത്തില്‍ കലാനിലയം മനോജും കലാമണ്ഡലം മനോജും അകമ്പടിയേകി. DP2 എന്തിനിച്ചെയ്യേണ്ടുഞാൻ നിന്തിരുവടിചൊല്ലാൽ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ ഭാഗമായി കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിച്ച നളചരിതം (ആട്ടക്കഥ) ഒന്നാംദിവസം കഥകളി ദിലീപ് പുരയ്ക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story