Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിസ തട്ടിപ്പ് കേസിലെ...

വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: വിസ തട്ടിപ്പുകേസിൽ ഒരാൾ അറസ്റ്റിൽ. കലൂർ പാവക്കുളം ക്ഷേത്രത്തിനു സമീപം യൂറോ ഏഷ്യ സ്ഥാപനം നടത്തിയിരുന്ന കലൂർ സ്വദേശി തങ്കച്ചനെയാണ് (59) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സംക്രാന്ത്രി സ്വദേശി ജോസഫി​െൻറ മകന് യു.കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 1.83 ലക്ഷം രൂപയാണ് തങ്കച്ചൻ തട്ടിയത്. 2003ൽ ആരംഭിച്ച സ്ഥാപനത്തിന് കോട്ടയം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഡെൻമാർക്ക്, യു.കെ എന്നിവിടങ്ങളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും ഇയാൾ പണം തട്ടിയിട്ടുണ്ട്. സമാന കേസിൽ 2009ലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നോർത്ത് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story