Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:42 AM IST Updated On
date_range 5 March 2018 10:42 AM ISTദേശീയ പൊലീസ് മീറ്റിൽ അപൂർവ നേട്ടവുമായി മില്ല
text_fieldsbookmark_border
കൊച്ചി: തമിഴ്നാട് പൊലീസ് അക്കാദമിയിൽ ഫെബ്രുവരി 24മുതൽ 28 വരെ നടന്ന 61ാമത് ഒാൾ പൊലീസ് മീറ്റിൽ ഡോഗ് സ്ക്വാഡ് ട്രാക്കർ വിഭാഗ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് കൊച്ചി സിറ്റിയിൽനിന്ന് പെങ്കടുത്ത മില്ല (ഗോൾഡി) സിൽവർ മെഡൽ കരസ്ഥമാക്കി. 27 വർഷത്തിന് ശേഷമാണ് കേരളത്തിെൻറ നേട്ടം. ട്രാക്കർ വിഭാഗ മത്സരത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അർധസൈനിക വിഭാഗങ്ങളെയും പ്രതിനിധാനംചെയ്ത് 35 ഒാളം നായ്ക്കൾ പെങ്കടുത്തു. എക്സ്േപ്ലാസിവ് സ്നിഫർ വിഭാഗത്തിൽ മത്സരിച്ച ബെല്ല അഞ്ചാം സ്ഥാനം നേടി. അനുമോദന ചടങ്ങിൽ ജില്ല പൊലീസ് മേധാവി എം.പി. ദിനേശ്, അസി. കമാൻഡൻറ് ജി. അശോക്കുമാർ,റിസർവ് ഇൻസ്പെക്ടർ കെ.എം. ജോസഫ്, ഡോഗ് സ്ക്വാഡ് ഇൻചാർജ് എ.ബി. മോഹനൻ എന്നിവർ പെങ്കടുത്തു. ഡോഗ് മില്ലയുടെ പരിശീലകരായ മോഹൻകുമാർ, വിജുനായർ, മധുരാജ് എ.വി, ഒ.പി.മോഹനൻ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story