Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകശ്​മീരിൽ...

കശ്​മീരിൽ ​വെടിവെപ്പ്​; നാലു മരണം

text_fields
bookmark_border
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈനിക വാഹന ചെക്ക്പോസ്റ്റിനടുത്തുണ്ടായ വെടിവെപ്പിൽ ഒരു തീവ്രവാദി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ വാഹനത്തിൽനിന്ന് സൈന്യത്തിനുനേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് തിരിച്ച് വെടിവെക്കുകയായിരുന്നു. തീവ്രവാദിയുടെ പക്കൽനിന്ന് ആയുധവും കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തിയതിനെ തുടർന്നാണ് സമീപത്തെ കാറിൽനിന്ന് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൗ മൂന്നു പേർക്കും മരിച്ച തീവ്രവാദിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണുള്ളത്. മൂവരും ഷോപിയാനിലെ താമസക്കാരാണ്. മരിച്ച തീവ്രവാദി ഷാഹിദ് അഹ്മദ് ദർ എന്നയാളാണ്. ഇയാൾ ഷോപിയാനിലെ ജാംനഗരി നിവാസിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story