Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:36 AM IST Updated On
date_range 5 March 2018 10:36 AM ISTഫാ. സേവ്യർ തേലക്കാട്ട് അനുസ്മരണം
text_fieldsbookmark_border
കാലടി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിെൻറ വേർപാടിൽ മലയാറ്റൂരിൽ അനുസ്മരണ യോഗം നടത്തി. സെൻറ് തോമസ് പള്ളിയിൽ നടന്ന യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ സെൻറ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേക്കാനത്ത് അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വിമലഗിരി പള്ളി വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, ഇല്ലിത്തോട് പള്ളി വികാരി ഫാ. അഗസ്റ്റിൻ മൂഞ്ഞേലി, ജില്ല പഞ്ചായത്തംഗം സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി, വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം വനജ സദാനന്ദൻ, ഗ്രാമപഞ്ചായത്തംഗം സലോമി ടോമി, എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് എം.ബി. രമേശ്, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണൻ, കെ.ആർ. സന്തോഷ്കുമാർ, തങ്കച്ചൻ കുറിയേടം, ജിനോ മാണിക്യത്താൻ, തോമസ് മുട്ടംതോട്ടിൽ, എസ്.ഐ. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story