Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 11:20 AM IST Updated On
date_range 4 March 2018 11:20 AM ISTജില്ല ട്രൈബല്‍ ഫെസ്റ്റിന് തുടക്കം
text_fieldsbookmark_border
മൂവാറ്റുപുഴ: കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തില്‍ ജില്ല ട്രൈബല്‍ ഫെസ്റ്റ് 'പൈതൃകം' മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ചു. ഗോത്രവര്‍ഗ ഭക്ഷ്യ-വിപണന കലാസാംസ്‌കാരിക മേള നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ മാര്‍ക്കറ്റിങ് പി.ആര്‍. അരുണ്‍ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം. സീതി, ഉമാമത്ത് സലീം, രാജി ദിലീപ്, ട്രൈബല്‍ െഡവലപ്മെൻറ് ഓഫിസര്‍ അനില്‍കുമാര്‍, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ ട്രൈബല്‍ പൊന്നി കണ്ണന്‍, മൂവാറ്റുപുഴ നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സൻ നെജില ഷാജി, കുട്ടമ്പുഴ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ആനന്ദവല്ലി, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ ജെൻഡര്‍ ഷൈന്‍ ടി. മാണി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഗോത്രവര്‍ഗ സംസ്‌കാരവും പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് ഭക്ഷ്യമേള, കരകൗശല നെയ്ത്ത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ദിവേസന വൈകീട്ട് ആറുമുതല്‍ വിവിധതരം ഗോത്രവര്‍ഗ നൃത്ത-കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കൾ മുതൽ ഔഷധങ്ങൾ വരെ മൂവാറ്റുപുഴ: മുടികൊഴിച്ചിലിനും മുടി വളരാനുമുള്ള എണ്ണകൾ, നടുവേദന, മുട്ടുവേദന തുടങ്ങിയവക്കുള്ള കുഴമ്പുകൾ തുടങ്ങി മുളയരി മുതൽ തേൻ വരെയുള്ള കാട്ടുവിഭവങ്ങൾ വരെ വിൽപനക്കെത്തിച്ചിരിക്കുകയാണ് ട്രൈബൽ ഫെസ്റ്റ്. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവുർകുടി, മേട്നാംപാറ, കുഞ്ചിപ്പാറ, തലവച്ചപാറ തുടങ്ങിയ ആദിവാസി ഊരുകളിൽനിന്നുള്ളവരാണ് വനവിഭവങ്ങളുമായി എത്തിയിരിക്കുന്നത്. ചുമ, വലിവ്, കൊളസ്ട്രോൾ, മൂത്രതടസ്സം, മൂലക്കുരു ഗ്യാസ്ട്രബിൾ അടക്കമുള്ള രോഗങ്ങൾക്കുള്ള ആദിവാസികളുടെ മരുന്നുകളും തേൻ, മുളയരി, വിവിധതരം എണ്ണകളും ഇവിടെ വിൽപനക്കുണ്ട്. പുൽത്തൈലം, യൂക്കാലി, ഇഞ്ച, തെള്ളി തുടങ്ങിയവയും മുറം, െകാട്ട, മുളകൊണ്ടുണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കളും മേളയിലുണ്ട്. രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയാണ് മേള. തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story