Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 10:59 AM IST Updated On
date_range 4 March 2018 10:59 AM ISTമണ്ണഞ്ചേരിയിൽ ഇനി സ്മാർട്ട് ക്ലസ് മുറികൾ മാത്രം
text_fieldsbookmark_border
മുഴുവന്‍ സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്തായി മണ്ണഞ്ചേരി മണ്ണഞ്ചേരി: പഞ്ചായത്തിലെ എല്ലാ എല്‍.പി, യു.പി സ്‌കൂളുകളും ഇനി മുതല്‍ ഹൈടെക്. പഞ്ചായത്തുതല ഉദ്ഘാടനം തമ്പകച്ചുവട് യു.പി സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. പൊതുവിദ്യാലയങ്ങള്‍ സമ്പൂര്‍ണ ഹൈടെക് എന്ന ലക്ഷ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്തായി ഇതോടെ മണ്ണഞ്ചേരി മാറി. പഞ്ചായത്തിെൻറ പ്രവര്‍ത്തനപരിധിയിലുള്ള നാല് എല്‍.പി സ്‌കൂളുകളും രണ്ട് യു.പി സ്‌കൂളുകളിലായി 36 ക്ലാസ് മുറികളാണ് സ്മാര്‍ട്ടായത്. 2017-18 വാര്‍ഷിക പദ്ധതിയിൽപെടുത്തി 35 ലക്ഷം രൂപയും സ്‌കൂളുകളില്‍ രൂപവത്കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 12 ലക്ഷം രൂപയും ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ്റൂം പൂര്‍ത്തീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ അതത് വിദ്യാലയങ്ങള്‍ നടത്തുകയും ഉപകരണങ്ങള്‍ പഞ്ചായത്ത് നല്‍കുകയും ചെയ്തു. തമ്പകച്ചുവട് യു.പി.എസില്‍ 14ഉം ആര്യാട് നോര്‍ത്ത് യു.പി.എസ്, കലവൂര്‍ എല്‍.പി.എസ് എന്നീ സ്‌കൂളുകളില്‍ അഞ്ചും വളവനാട് പി.ജെ.എല്‍.പി.എസ്, കാവുങ്കല്‍ എല്‍.പി.എസ് എന്നിവിടങ്ങളില്‍ നാലും പൊന്നാട് എല്‍.പി.എസില്‍ രണ്ടും ക്ലാസ് മുറികളാണ് ഹൈടെക് ആക്കിയത്. കൂടാതെ ലാപ് ടോപ്, മള്‍ട്ടിമീഡിയ േപ്രാജക്ടർ, സൗണ്ട് സിസ്റ്റം, ഗ്രീന്‍ ബോര്‍ഡ്, വൈറ്റ് ബോര്‍ഡ്, ലാപ് ടോപ് സ്റ്റാൻഡ്, ഗ്ലാസ് അലമാരകള്‍ എന്നീ ഉപകരണങ്ങളും പഞ്ചായത്ത് നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. നവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനല്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. അരവിന്ദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാര്‍ വിലഞ്ചിത ഷാനവാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകന്‍, പഞ്ചായത്ത് സെക്രട്ടറി സി.കെ. ഷിബു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു രതികുമാര്‍ സ്വാഗതവും പ്രധാനാധ്യാപകൻ പി.ജി. വേണു നന്ദിയും പറഞ്ഞു. കായലോരത്തെ പടവല കൃഷി വിജയമാക്കി ദാസൻ വടുതല: കായലോരത്തെ പടവല കൃഷിയിൽ താരമായി അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കിണാത്തുകൂമ്പേല്‍ ടി.എസ്. ദാസൻ. കായലോരത്തെ കൃഷിയിൽ ഓരുവെള്ളത്തെ അതിജീവിച്ചാണ് ദാസൻ കൃഷിയിൽ നൂറുമേനി വിളവ് നേടിയത്. രണ്ടര മീറ്റർ നീളമുള്ള പടവലമാണ് കൃഷിയിടത്തിൽ വിളഞ്ഞത്. അരൂക്കുറ്റി കൃഷിഭവെൻറ പരിധിയിലുള്ളതാണ് ഈ കൃഷിയിടം. 15 വര്‍ഷമായി വിവിധതരത്തിലുള്ള കൃഷി ദാസന്‍ ചെയ്യുന്നുണ്ട്. കായലോരത്തെ കൃഷിയിൽ ഉപ്പിനെ അതിജീവിച്ചായിരുന്നു ദാസെൻറ പരീക്ഷണം. എന്നാല്‍, കൃഷി മോശമായില്ല. സാധാരണ ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. 10 സെൻറ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. തങ്കേക്കാട്ട് ക്ഷേത്രത്തിന് സമീപമാണ് ദാസെൻറ വീടും കൃഷിസ്ഥലവും. അരൂക്കുറ്റി കൃഷി ഓഫിസര്‍ ആനി ആൻറണിയാണ് ദാസന് ആവശ്യമായ സഹായങ്ങളും നിര്‍േദശങ്ങളും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story