Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:38 AM GMT Updated On
date_range 2018-03-02T11:08:59+05:30വിശപ്പ് രഹിത മാരാരിക്കുളം; പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാല ഉദ്ഘാടനം നാളെ
text_fieldsആലപ്പുഴ: മാരാരിക്കുളം സ്നേഹജാലകം പാലിയേറ്റിവ് കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പാതിരപ്പള്ളിയിൽ ആരംഭിക്കുന്ന ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 12.30ന് നടക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാട്ടുകാരാണ് ഭക്ഷണം കഴിച്ച് ഉദ്ഘാടനം ചെയ്യുന്നത്. രണ്ടായിരത്തിലധികം ആളുകൾക്കുള്ള ഭക്ഷണം ഒരേസമയം പാചകം ചെയ്യാൻ കഴിയുന്ന സ്റ്റീം കിച്ചൺ സംവിധാനമാണ് ഒരുക്കിയത്. 11.25 ലക്ഷം മുതൽമുടക്കിലാണ് ജനകീയ ഭക്ഷണശാല സ്ഥാപിച്ചത്. ഐ.ആർ.ടി.സിയുടെ സഹായത്തോടെ കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. വിശക്കുന്നവർക്ക് ആർക്കും ഇവിടെനിന്ന് ഭക്ഷണം ലഭിക്കും. ഭക്ഷണം കഴിച്ചശേഷം കൗണ്ടറിൽ കാണുന്ന പണപ്പെട്ടിയിൽ കഴിവ് അനുസരിച്ച് പണം നിക്ഷേപിച്ചാൽ മതി. ഈ പണം ഉപയോഗിച്ച് പാലിയേറ്റിവ് പ്രവർത്തനങ്ങളും അടുക്കളയുടെ ചെലവുകളും കണ്ടെത്താനാണ് ലക്ഷ്യം. ഭക്ഷണശാലയുെട സമീപവാസിയായ സജീവെൻറ രണ്ടരയേക്കർ പുരയിടത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന ജൈവപച്ചക്കറിയാണ് ഉപയോഗിക്കുക. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കൃഷിത്തോട്ടം സന്ദർശിക്കാനും പച്ചക്കറി വാങ്ങാനും സൗകര്യം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വിശപ്പുരഹിത പദ്ധതിയിൽ ഘട്ടംഘട്ടമായി ആലപ്പുഴയെ പൂർണമായും ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. വളവനാട്, കോമളപുരം എന്നിവിടങ്ങളിൽ ഓരോ ജനകീയ അടുക്കളകൾ ഉടൻ സ്ഥാപിക്കും. വിവിധ സന്നദ്ധ പ്രവർത്തകർ, മറുനാടൻ മലയാളികൾ എന്നിവരിൽനിന്ന് ശേഖരിച്ച ഫണ്ടാണ് ഇവക്കായി ഉപയോഗിക്കുന്നത്. ഇതിനോടകം 20 ലക്ഷത്തിെൻറ സാധനങ്ങൾ വിവിധ സ്പോൺസർമാരിൽനിന്നും ശേഖരിക്കാൻ കഴിഞ്ഞു. സാന്ത്വന പരിചരണം ആവശ്യമുള്ള കിടപ്പ് രോഗികൾക്കും ഭക്ഷണം എത്തിക്കാൻ കഴിയുന്നുണ്ട്. ചികിത്സയും മെച്ചപ്പെട്ട ഭക്ഷണവും ഉറപ്പാക്കാൻ മൊബൈൽ ആപ്പും രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജീവതാളം പാലിയേറ്റിവ് കെയർ ചെയർമാൻ കെ.ഡി. മഹീന്ദ്രൻ, കൺവീനർ ആർ. റിയാസ്, രക്ഷാധികാരി എൻ.പി. സ്നേഹജൻ എന്നിവരും പങ്കെടുത്തു. ലോട്ടറി ഏജൻറ്സ്-സെല്ലേഴ്സ് കോൺഗ്രസ് സമ്മേളനം ആലപ്പുഴ: ഓൾ കേരള ലോട്ടറി ഏജൻറ്സ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആറാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ആലപ്പുഴ ടൗൺഹാളിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, സ്വാഗതസംഘം ജനറൽ കൺവീനർ എൻ. ഹരിദാസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ വേണു പഞ്ചവടി, ശിവൻ പുന്നപ്ര എന്നിവർ പങ്കെടുത്തു.
Next Story