Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:35 AM GMT Updated On
date_range 2018-03-02T11:05:56+05:30രാപകൽ സമരം നടത്തും
text_fieldsമൂവാറ്റുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണകൂട ഭീകരതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് മൂന്നിനും നാലിനും നെഹ്റു പാർക്കിൽ . ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ ഒമ്പത് വരെയാണ് സമരം. രാപകൽ സമരം വിജയിപ്പിക്കാൻ ചെയർമാൻ കെ.എം.സലീമിെൻറ അധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് യോഗം വിവിധ പരിപാടികൾക്ക് രൂപം നൽകി. മുൻ എം.എൽ.എ ജോണി നെല്ലൂർ, വിൻസൻറ് ജോസഫ്, കെ.എം. അബ്ദുൽ മജീദ്, എ. മുഹമ്മദ് ബഷീർ, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, കെ.എം. പരീത്, പി.വി. കൃഷ്ണൻ നായർ, പി.എം. അമീർ അലി, പി.എ. ബഷീർ, എം.എം. സീതി, എ. അബൂബക്കർ , പി.ആർ. നീലകണ്ഠൻ, ബിനോയി താന്നിക്കുന്നേൽ എന്നിവർ സംസാരിച്ചു. സ്വീകരണം നൽകി മൂവാറ്റുപുഴ: എറണാകുളം ബി.എസ്.എൻ.എൽ ഭവനിൽനിന്ന് വിരമിച്ച എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് പി.എസ്. പിതാംബരനും പെരുമറ്റം ടെലിഫോൺ എക്സ്ചേഞ്ചിൽനിന്ന് വിരമിച്ച യൂനിയൻ ബ്രാഞ്ച് ട്രഷറർ കെ.ജെ. പൗലോസിനും ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സ്വീകരണം നൽകി. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണൻ നായർ, വി.എം. പൗലോസ്, പി.കെ. രാജു, കെ.സി. ജോയി, പി.എസ്. പിതാംബരൻ, കെ.ജെ. പൗലോസ്, ടി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Next Story