Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:33 AM GMT Updated On
date_range 2 March 2018 5:33 AM GMTകാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
text_fieldsbookmark_border
ഹരിപ്പാട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. ഇരുവാഹനത്തിനും തീപിടിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി. ചേപ്പാട് വന്ദികപ്പള്ളി അനസ് വില്ലയിൽ അഷ്റഫിെൻറ മകൻ ഉനൈസ് അഷ്റഫിനാണ് (27) പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 11നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ഉനൈസിന് സമീപത്തെ പാലത്തിെൻറ താഴെയുള്ള കരിങ്കൽ ഭിത്തിയിൽ തലയടിച്ചാണ് പരിക്കേറ്റത്. ഇൗ സമയം വാഹനങ്ങൾക്ക് തീപിടിച്ചു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാർ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാർ ഒാടിച്ചയാൾ ഡോർ തുറന്ന് പുറത്തുചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഹരിപ്പാട്ടുനിന്ന് അപകടം നടന്ന് 10 മിനിറ്റിനകം ഫയർഫോഴ്സ് എത്തി തീയണച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. ചെങ്ങന്നൂരിലെ വിജയസാധ്യത സി.പി.എം നേതൃത്വം വിലയിരുത്തി ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടതുപക്ഷം വിജയം ആവർത്തിക്കാനുള്ള സാഹചര്യങ്ങൾ സി.പി.എം ജില്ല കമ്മിറ്റി വിലയിരുത്തി. വ്യാഴാഴ്ച ചെങ്ങന്നൂരിൽ നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പെങ്കടുത്തു. കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിെൻറ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ സ്ഥാനാർഥിപ്രഖ്യാപനം ധിറുതിപിടിച്ച് ഉണ്ടാകില്ലെന്ന സൂചനയാണ് സംസ്ഥാന സെക്രട്ടറി നൽകിയത്. എങ്കിലും ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നഗരസഭ പ്രദേശത്തും ഒാരോ ജില്ല കമ്മിറ്റി അംഗത്തിന് ചുമതല നൽകാൻ യോഗം തീരുമാനിച്ചു. പാർട്ടി ജില്ല സെക്രട്ടറി സജി ചെറിയാെൻറ പേരാണ് സ്ഥാനാർഥി നിർണയത്തിൽ ഇപ്പോൾ മുൻതൂക്കമുള്ളത്. ബി.ജെ.പിയും കോൺഗ്രസും നായർ സമുദായത്തിൽപെട്ടവരെ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുേമ്പാൾ മണ്ഡലത്തിൽ നിർണായകസ്വാധീനമുള്ള ക്രിസ്ത്യൻ സമുദായത്തിെൻറകൂടി വോട്ടുകൾ ലക്ഷ്യമിട്ട് സജി ചെറിയാൻ സ്ഥാനാർഥിയാകണമെന്നാണ് പാർട്ടിയിലെ പ്രമുഖവിഭാഗത്തിെൻറ വാദം. അതേസമയം, അത്തരമൊരു ജാതി-മത നിലപാടുകളിലേക്ക് പോകാതെ മുൻ എം.പിയും ചെങ്ങന്നൂർ മണ്ഡലവുമായി നല്ല ബന്ധവുമുള്ള സി.എസ്. സുജാതയെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായവും ശക്തമാണ്. എന്തായാലും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായില്ല.
Next Story