Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTനെല്ലുസംഭരണവുമായി മുന്നോട്ടുപോകാൻ മില്ലുടമകളുടെ തീരുമാനം
text_fieldsbookmark_border
കുട്ടനാട്: പുഞ്ചകൃഷിയുടെ നെല്ലുസംഭരണവുമായി മുന്നോട്ടുപോകാന്‍ മില്ലുടമകളുടെ തീരുമാനം. വ്യാഴാഴ്ച എറണാകുളത്ത് മില്ലുടമകളും സപ്ലൈകോ എം.ഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മില്ലുടമകളുമായി മുഖ്യമന്ത്രിയും അടുത്താഴ്ച ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ മില്ലുടമകളുടെ മറ്റ് ആവശ്യങ്ങളും ചര്‍ച്ച ചെയ്യും. നെല്ലുസംഭരണത്തിലെ കരാര്‍ വ്യവസ്ഥകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം മില്ലുടമകള്‍ നെല്ല് സംഭരണത്തില്‍നിന്ന് വിട്ടുനിന്നത്. കുട്ടനാട്ടിലെ കായല്‍ പാടശേഖരങ്ങളിലടക്കം ഏക്കറുകണക്കിന് സ്ഥലെത്ത നെല്ലാണ് കെട്ടിക്കിടക്കുന്നത്. സമരത്തില്‍നിന്ന് മില്ലുടമകള്‍ താൽക്കാലികമായി പിന്മാറിയതോടെ വെള്ളിയാഴ്ച മുതല്‍ സംഭരണം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഉപവാസം ഇന്ന് കായംകുളം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി വഷളായിവരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെയുള്ള ബംഗളൂരു കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കേരള നിയമസഭയും സർക്കാറും ഇടപെടാൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായംകുളം കെ.എസ്.ആർ.ടി.സി ജങ്ഷനിൽ വെള്ളിയാഴ്ച ഉപവാസം നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story