Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:29 AM GMT Updated On
date_range 2018-03-02T10:59:59+05:30ചേര്‍ത്തല ടൗണ്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; ജീവനക്കാരന് സസ്‌പെന്‍ഷൻ
text_fieldsചേര്‍ത്തല: ചേര്‍ത്തല ടൗണ്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോപണവിധേയനായ ജീവനക്കാരന്‍ സി.പി.എം എക്‌സ്റേ ലോക്കല്‍ കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറിയായ അരുണിനെ വ്യാഴാഴ്ച നടന്ന ലോക്കൽ കമ്മിറ്റി യോഗം പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേടിനെക്കുറിച്ച് ഭരണസമിതി നിർദേശത്തിലാണ് വിശദ പരിശോധന തുടങ്ങിയത്. 10,000 രൂപയുടെ തിരിമറിയാണ് പ്രാഥമികമായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിനെ ബുധനാഴ്ച ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കില്‍ ഇേതാടനുബന്ധിച്ച് മറ്റുക്രമക്കേടുകളും ഉണ്ടായിട്ടുണ്ടോയെന്ന പരിശോധന നടക്കുകയാണെന്ന് ബാങ്ക് പ്രസിഡൻറ് കെ.പി. രാജഗോപാല്‍ പറഞ്ഞു. മോഡൽ െറസിഡൻഷ്യൽ സ്‌കൂൾ പ്രവേശന പരീക്ഷ നാളെ ആലപ്പുഴ: മോഡൽ െറസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെയും പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് മാത്രമായി നടത്തുന്ന അയ്യൻകാളി മെമ്മോറിയൽ ടാലൻറ് സർച്ച് പരീക്ഷ ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് നാലുവരെയും പുന്നപ്ര മോഡൽ െറസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. വിദ്യാർഥികൾ ജാതി, വരുമാനം, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും നാലാം ക്ലാസിൽ പഠിക്കുെന്നന്ന സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും സഹിതം ഹാജരാകണം.
Next Story