Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ ബസുകൾക്ക്...

സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം: സ്​റ്റേ ഇല്ല; അപ്പീൽ തള്ളി

text_fields
bookmark_border
കൊച്ചി: സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) ഉത്തരവ് സ്റ്റേ ചെയ്യാത്തതിനെതിരായ അപ്പീൽ ഹരജി ഹൈകോടതി തള്ളി. ഇത്തരമൊരു ഉത്തരവിടാൻ എസ്.ടി.എക്ക് അധികാരമില്ലെന്നും സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധി പി.എൽ. ജോൺസൻ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ജനുവരി നാലിനാണ് എസ്.ടി.എ ഉത്തരവിറക്കിയത്. സിറ്റി- ടൗൺ സർവിസ് ബസുകൾക്ക് ലൈം ഗ്രീൻ നിറവും ഒാർഡിനറി - മൊഫ്യൂസൽ സർവിസ് ബസുകൾക്ക് ആകാശനീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് സർവിസുകൾക്ക് മെറൂൺ നിറവുമാണ് നിർദേശിച്ചിരുന്നത്. ഏകീകൃത നിറം നടപ്പാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയെങ്കിലും കേസ് സിംഗിൾ ബെഞ്ച് പരിഗണനയിലാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story