Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:50 AM IST Updated On
date_range 2 March 2018 10:50 AM ISTമയക്കുമരുന്ന് വിൽപന സംഘം പിടിയിൽ
text_fieldsbookmark_border
കറ്റാനം: മയക്കുമരുന്ന് ഗുളികയും കഞ്ചാവും വിൽക്കുന്ന സംഘത്തെ മാവേലിക്കര എക്സൈസ് സംഘം പിടികൂടി. കട്ടച്ചിറ മുട്ടത്തേത്ത് കിഴക്കതിൽ ബിച്ചു ആർ. പിള്ളയെ (20) മയക്കുമരുന്ന് ഗുളിക വിൽക്കുന്നതിനിെടയും കട്ടച്ചിറ ചേർച്ചാപള്ളി വിഷ്ണു (22), മാവേലിക്കര കൊറ്റാർകാവ് സന്തോഷ് (48) എന്നിവരെ കഞ്ചാവ് വിൽപനക്കിടയിലുമാണ് പിടികൂടിയത്. സ്കൂൾ-കോളജ് വിദ്യാർഥികളും ഈ സംഘത്തിൽ ഉൾപ്പെട്ടതായി എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയി, അസി. ഇൻസ്പെക്ടർ റോയി എം. തോമസ്, പ്രിവൻറിവ് ഓഫിസർമാരായ കെ. സന്തോഷ് കുമാർ, അബ്ദുൽ ഷുക്കൂർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. എഴുപുന്നയിൽ സംഘർഷം; ഇന്ന് യു.ഡി.എഫ് ഹർത്താൽ അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വെള്ളിയാഴ്ച യു.ഡി.എഫ് പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. പിന്നീട് ഉണ്ടായ സംഘർഷത്തിൽ തങ്ങളുടെ സ്ഥാനാർഥിയുടെ വീടിനുനേരെ ആക്രമണമുണ്ടായതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. എന്നാൽ, തങ്ങളുടെ വിജയാഹ്ലാദ പ്രകടനത്തിനുനേരെ യു.ഡി.എഫ് ആക്രമണമുണ്ടായെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story