Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമമംഗലം പഞ്ചായത്ത്...

രാമമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് വിജയം

text_fields
bookmark_border
രാമമംഗലം: രാമമംഗലം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എൻ.ആർ. ശ്രീനിവാസൻ 147 വോട്ടിന് വിജയിച്ചു. ഇരു മുന്നണികളും തുല്യ സീറ്റ് പങ്കിടുന്ന പഞ്ചായത്തിൽ യു.ഡി.എഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് ആറ്, യു.ഡി.എഫ് ആറ്, വോട്ടവകാശമില്ലാത്ത കോൺഗ്രസ് അംഗം ഒന്ന് എന്നതാണ് കക്ഷിനില. നേരേത്ത യു.ഡി.എഫ് ഭരിച്ച പഞ്ചായത്തിൽ പ്രസിഡൻറ് ജെസി രാജുവിനെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം വിട്ടുനിന്നതിനെത്തുടർന്ന് എൽ.ഡി.എഫിലെ കെ.എ. മിനികുമാരി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറ് സ്ഥാനം യു.ഡി.എഫിനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story