Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:12 AM IST Updated On
date_range 1 March 2018 11:12 AM ISTപത്താം ക്ലാസ് പരീക്ഷക്ക് 24,001 വിദ്യാർഥികൾ; കൂടുതൽ മാവേലിക്കരയിലും കുറവ് കുട്ടനാട്ടിലും
text_fieldsbookmark_border
ആലപ്പുഴ: സ്വകാര്യ വിദ്യാർഥികൾ ഉൾപ്പെടെ 24,001 വിദ്യാർഥികൾ ഇക്കുറി ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 199 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷക്ക് 1827 അധ്യാപകരെയാണ് പരിശോധകരായി നിയമിക്കുക. 34 ക്ലസ്റ്ററുകൾ തിരിച്ചാണ് പരീക്ഷക്ക് ആവശ്യമായ സംവിധാനം ഒരുക്കുന്നത്. അതത് വിദ്യാഭ്യാസ ജില്ലകളിലെ ട്രഷറികൾ, സ്റ്റേറ്റ് ബാങ്ക് ലോക്കറുകൾ എന്നിവിടങ്ങളിൽ ചോദ്യപേപ്പറുകൾ സൂക്ഷിക്കും. ആലപ്പുഴ, മാവേലിക്കര, കുട്ടനാട്, ചേർത്തല വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് മാവേലിക്കരയിലാണ്. ഇവിടെ 7829 വിദ്യാർഥികളാണുള്ളത്. 4005 ആൺകുട്ടികളും 3824 പെൺകുട്ടികളുമാണ്. കുറവ് കുട്ടനാട്ടിലാണ്. 1221 ആൺകുട്ടികളും 1080 പെൺകുട്ടികളും ഉൾപ്പെടെ 2301 വിദ്യാർഥികൾ. ചേർത്തലയിൽ 3647 ആൺകുട്ടികളും 3302 പെൺകുട്ടികളും ഉൾപ്പെടെ 6959 പേർ പരീക്ഷയെഴുതും. ആലപ്പുഴയിൽ പരീക്ഷക്കിരിക്കുന്ന 6912 പേരിൽ 3468 ആൺകുട്ടികളും 3444 പെൺകുട്ടികളുമാണ്. പട്ടികവർഗ വിഭാഗത്തിൽനിന്ന് 67 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷക്കൊരുങ്ങുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽനിന്ന് ആരുമില്ല. ചേർത്തലയിൽനിന്ന് 26ഉം മാവേലിക്കരയിൽ 25ഉം ആലപ്പുഴയിൽ 16ഉം വിദ്യാർഥികളുണ്ട്. 67 വിദ്യാർഥികളിൽ 29 ആൺകുട്ടികളും 34 പെൺകുട്ടികളുമാണ്. പട്ടികജാതി വിഭാഗത്തിൽ 2725 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1409 ആൺകുട്ടികളും 1316 പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ ആകെയുള്ള 1424 വിദ്യാർഥികളിൽ 714 ആൺകുട്ടികളും 710 പെൺകുട്ടികളുമാണ്. ഏറ്റവും കുറവ് വിദ്യാർഥികൾ ഈ വിഭാഗത്തിൽ പരീക്ഷക്കിരിക്കുന്നതും കുട്ടനാട്ടിലാണ്. ആകെ 237 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുക. 10 ക്ലസ്റ്ററുകൾക്ക് കീഴിലായി 73 പരീക്ഷ കേന്ദ്രങ്ങളാണിവിടെ. 10 ക്ലസ്റ്ററുകൾക്ക് കീഴിൽ ചേർത്തലയിൽ 47 പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഏഴുവീതം ക്ലസ്റ്ററുകൾക്ക് കീഴിലായി ആലപ്പുഴയിൽ 45 കേന്ദ്രങ്ങളും കുട്ടനാട് 34 പരീക്ഷകേന്ദ്രങ്ങളും സജ്ജമാക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റൻറ് ജയകുമാർ, സീനിയർ സൂപ്രണ്ട് പി.ഐ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കമാണ് എസ്.എസ്.എൽ.സി പരീക്ഷക്കായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story