Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:03 AM IST Updated On
date_range 1 March 2018 11:03 AM ISTചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന്
text_fieldsbookmark_border
ചെങ്ങമനാട്: പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ സി.പി.എമ്മില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. അവിശ്വാസത്തിലൂടെ സി.പി.എമ്മിന് പ്രസിഡൻറുസ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തുല്യവോട്ട് ലഭിച്ചതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരി പ്രസിഡൻറാവുകയായിരുന്നു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് സി.പി.എമ്മിലെ പി.ആര്‍. രാജേഷ് പ്രസിഡൻറുസ്ഥാനത്തുനിന്ന് പുറത്തായത്. പഞ്ചായത്തില്‍ മൊത്തം 18 അംഗങ്ങളാണുള്ളത്. സി.പി.എം- -ആറ്, യു.ഡി.എഫ്- -ആറ് (കോണ്‍ഗ്രസ്--അഞ്ച്, മുസ്ലിം ലീഗ്--ഒന്ന്), ബി.ജെ.പി--അഞ്ച്, എസ്.ഡി.പി.ഐ--ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിെലയും യു.ഡി.എഫിെലയും ബി.ജെ.പിയിെലയും അംഗങ്ങള്‍ പ്രസിഡൻറുസ്ഥാനത്തേക്ക് മത്സരിച്ചു. സി.പി.എം പി.ആര്‍. രാജേഷിനെയാണ് വീണ്ടും മത്സരിപ്പിച്ചത്. ബി.ജെ.പിയിൽനിന്ന് രവിയാണ് മത്സരിച്ചത്. എസ്.ഡി.പി.ഐയിലെ മനോജ് പി. മൈലന്‍ വിട്ടുനിന്നു. മൂന്ന് ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പില്‍ രാജേഷിനും ദിലീപിനും ആറ് വോട്ടുവീതവും രവിക്ക് അഞ്ചുവോട്ടും ലഭിച്ചു. രണ്ടാംഘട്ടത്തില്‍ ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നതോടെ ദിലീപിനും രാജേഷിനും ആറ് വോട്ടുവീതം ലഭിച്ചു. തുടര്‍ന്നാണ് നറുക്കെടുത്തത്. നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറായ ദിലീപ് മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. നിലവില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്നു. ഭരണത്തിെൻറ തുടക്കത്തിലും നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും തെരഞ്ഞെടുത്തത്. അന്ന് പ്രസിഡൻറ് സ്ഥാനം രാജേഷിന് ലഭിച്ചപ്പോള്‍, കോണ്‍ഗ്രസിലെ ആശാ ഏല്യാസ് വൈസ് പ്രസിഡൻറായി. ഇപ്പോള്‍ രണ്ടുസ്ഥാനവും കോണ്‍ഗ്രസിനാണ്. ആലുവ പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.പി. ഉല്ലാസായിരുന്നു വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story