Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ്​...

തെരുവുനായ്​ ആക്രമണത്തിനിരയായ ബിജുവിന് നഷ്​ടപരിഹാരം നല്‍കണം ^മനുഷ്യാവകാശ കമീഷന്‍

text_fields
bookmark_border
തെരുവുനായ് ആക്രമണത്തിനിരയായ ബിജുവിന് നഷ്ടപരിഹാരം നല്‍കണം -മനുഷ്യാവകാശ കമീഷന്‍ കൊച്ചി: തെരുവുനായ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ തൃശൂര്‍ കല്ലേറ്റുംകര സ്വദേശി പി.എസ്. ബിജുവിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മ​െൻറ് സെക്രട്ടറി ഡോ. ജോർജ് സ്ലീബ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ മൂന്നാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങള്‍ 2017 മെയ് 31ന് മുമ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ട മാള ഗ്രാമപഞ്ചായത്ത് ഈ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍, സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മ​െൻറ് ബിജുവിനു വേണ്ടി ഹൈകോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം നഷ്ടപരിഹാര തുകയുടെ 50 ശതമാനം സര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതത് തദ്ദേശ സ്ഥാപനമാണെന്ന് വാദിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസി​െൻറ െബഞ്ച് തള്ളി. കമീഷന്‍ വിധി പ്രകാരം മാര്‍ച്ച് എട്ടിന് മുമ്പ് സര്‍ക്കാര്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കണം. സംസ്ഥാന സര്‍ക്കാറും മാള ഗ്രാമപഞ്ചായത്തും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മ​െൻറ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story