Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:14 AM GMT Updated On
date_range 1 March 2018 5:14 AM GMTമൂട്ട് കോർട്ട്: നുവാൽസ് വിദ്യാർഥികൾക്ക് നേട്ടം
text_fieldsbookmark_border
കൊച്ചി: ഒരേ സമയം വിവിധ സ്ഥലങ്ങളിൽ വിവിധ വിഷയങ്ങളിൽ നടന്ന മൂട്ട് കോർട്ട് മത്സരത്തിൽ നുവാൽസ് വിദ്യാർഥികൾക്ക് നേട്ടം. സിലിഗുരി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നടന്ന രണ്ടാമത് സാർക്ക് മൂട്ട് കോർട്ട് മത്സരത്തിൽ നുവാൽസിലെ നന്ദ സുരേന്ദ്രൻ, റിമിൻ ജോൺസൻ, ദിലീപ് കൃഷ്ണൻ എന്നിവർ ജേതാക്കളായി. ചെന്നൈ സ്കൂൾ ഓഫ് എക്‌സലൻസ് ഇൻ ലോയിൽ നടന്ന കെ.ആർ.ആർ നികുതി വ്യവസ്ഥ മൂട്ട് കോർട്ട് മത്സരത്തിൽ സഞ്ജന ബാനർജി, ആകാശ് ലോയ, ഋഷഭ് സക്സേന എന്നിവർ ജേതാക്കളായി. ഭോപ്പാൽ നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാമത് ജസ്റ്റിസ് ആർ.കെ. ധൻക അന്താരാഷ്ട്ര കമേഴ്സ്യൽ ആർബിട്രേഷൻ മൂട്ട് കോർട്ട് മത്സരത്തിൽ വിഷ്ണു സുരേഷ്, ആനന്ദ് നന്ദകുമാർ, പി. സ്മൃതി, ബി. പവൻ എന്നിവരുൾപ്പെട്ട ടീം റണ്ണേഴ്‌സ് അപ് ആയി.
Next Story